അങ്ങനെ ഒട്ടേറെ വിമർശങ്ങൾക്കും കളിയാക്കലിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് 2023-24 സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യൂറൻഡ് കപ്പിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വിജയം.
എതിരാളികളായ എയർ ഫോഴ്സിനെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എതിരില്ലാത്ത അഞ്ച് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. മുന്നേറ്റ താരം ബിദ്യ സാഗറിന്റെ ഹാട്രിക് ബലത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ വിജയം.
ബിദ്യ സാഗറിന് പുറമെ ഡാനിഷ് ഫാറൂഖ് മലയാളി താരം മുഹമ്മദ് ഐമെൻ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. ഇതിൽ ഐമെൻ നേടിയ ഗോൾ എടുത്ത് പറയേണ്ടത് തന്നെയാണ്. മത്സരത്തിന്റെ പത്താം മിനുട്ടിൽ ബുള്ളറ്റ് റേഞ്ച് ഗോളാണ് താരം നേടിയത്.
മലയാളി താരം വിബിൻ മോഹന്റെ കൈയിൽ നിന്നും സ്വീകരിച്ച പന്ത് ഐമെൻ പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് തുടുത്ത ഷോട്ട് ലക്ഷ്യത്ത്ലെത്തിക്കുകയായിരുന്നു. എയർ ഫോഴ്സിന്റെ ഗോളി സേവ് ചെയ്യാൻ നോകിയെങ്കിലും ഫലം കണ്ടില്ല. താരം നേടിയ ബുള്ളറ്റ് റേഞ്ച് ഗോളിന്റെ വീഡിയോ ഇതാ…
Aimen's bullet goal for KBFC against air force?? pic.twitter.com/ZXIpyf1OwS
— maniac (@ALAN37686520) August 21, 2023
എന്തിരുന്നാലും ടൂർണമെന്റിൽ നിന്നും നേരത്തെ തന്നെ പുറത്തായ ബ്ലാസ്റ്റേഴ്‌സിന് ഇതൊരു ആശ്വാസകരമായ വിജയം തന്നെയാണ്. ഇനി ബ്ലാസ്റ്റേഴ്സ് വരാൻ പോകുന്ന ഐഎസ്എലിന്റെ 2023-24 സീസൺ മുന്നോടിയായി, പ്രീ സീസൺ ഭാഗമായി അടുത്ത മാസം യുഎയിലേക്ക് പറക്കും.