in , ,

LOVELOVE

ആകാശ് മിശ്ര കേരള ബ്ലാസ്റ്റേഴ്‌സിലേക്കോ??, സൂചന നൽകി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ്…

2020 ലാണ് ആകാശ് മിശ്ര ഇന്ത്യൻ ആരോസിൽ നിന്ന് ഹൈദരാബാദ് എഫ് സി യിലേക്കെത്തിയത്.4.02 മില്യൺ ഇന്ത്യൻ രൂപക്കായിരുന്നു അദ്ദേഹം ഹൈദരാബാദിലേക്ക് ചേക്കേറിയത്. നിലവിൽ താരത്തിന്റെ മൂല്യം 16.66 മില്യൺ ഇന്ത്യൻ രൂപയാണ്.

കഴിഞ്ഞ മാസമാണ് നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ഹൈദരാബാദ് എഫ് സി യുടെ സൂപ്പർ താരമായ ആകാശ് മിശ്ര ടീം വിടുമെന്ന് രീതിയിൽ വാർത്തകൾ പുറത്ത് വന്നത്. ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നതായിയായിരുന്നു റിപ്പോർട്ടുകൾ.എന്നാൽ ലഭിക്കുന്ന ഏറ്റവും സൂചനകൾ വെച്ച് ബ്ലാസ്റ്റേഴ്‌സ് ഈ ശ്രമം ഉപേക്ഷിച്ചിട്ടില്ല.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ ഒരു റിപ്പോർട്ടും സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. ഹൈദരാബാദ് എഫ് സി ക്ക്‌ ഒരു നല്ല വാർത്തയും ഒരു ചീത്ത വാർത്തയുമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.അതിൽ നല്ല വാർത്ത ഓഗ്ബെച്ചേ ടീമിൽ തുടരുമെന്നതാണ്.

ഒരു പക്ഷെ ഹൈദരാബാദ് കാത്തിരിക്കുന്ന ആ ചീത്ത വാർത്ത കേരള ബ്ലാസ്റ്റേഴ്‌സിന് നല്ല വാർത്തയാകും. ഹൈദരാബാദ് എഫ് സി യിൽ നിന്ന് ഒരു സൂപ്പർ താരം ടീം വിടുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ താരം ആകാശ് മിശ്രയാകാൻ സാധ്യതകളേറെയാണ്.

ആകാശ് മിശ്രക്ക്‌ വേണ്ടി ഒട്ടേറെ ക്ലബ്ബുകൾ രംഗത്തുണ്ട്.ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആവശ്യമുള്ള ട്രാൻസ്ഫർ ഫീ നൽകാൻ തയ്യാർ ആയിരുന്നു.പക്ഷെ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ട്രാൻസ്ഫർ നടന്നേക്കാൻ സാധ്യതയുണ്ട്.

2020 ലാണ് ആകാശ് മിശ്ര ഇന്ത്യൻ ആരോസിൽ നിന്ന് ഹൈദരാബാദ് എഫ് സി യിലേക്കെത്തിയത്.4.02 മില്യൺ ഇന്ത്യൻ രൂപക്കായിരുന്നു അദ്ദേഹം ഹൈദരാബാദിലേക്ക് ചേക്കേറിയത്. നിലവിൽ താരത്തിന്റെ മൂല്യം 16.66 മില്യൺ ഇന്ത്യൻ രൂപയാണ്.

റൊണാൾഡോ തുടരും, ഔദ്യോഗിക പ്രഖ്യാനവുമായി താരം..

കോഹ്ലിക്ക് പിന്തുണയുമായി ബാംഗ്ലൂർ ക്യാപ്റ്റനും പരിശീലകനും