in , , , ,

LOLLOL OMGOMG AngryAngry CryCry LOVELOVE

ഗോവക്ക് ആശ്വാസം; സൂപ്പർ താരം പരിക്കിൽ നിന്ന് മുക്തനായി, ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കും

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറെ ആകാംക്ഷയോടെയാണ് വ്യാഴാഴ്ച നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-എഫ് എംസി ഗോവ മത്സരത്തെ നോക്കി കാണുന്നത്. നവംബർ 28ന് രാത്രി 7:30ക്ക്  ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.

ഇപ്പോളിത മത്സരത്തിന് മുന്നോടിയായി ഗോവൻ ആരാധകർക്ക് ആശ്വാസക്കരവും ബ്ലാസ്റ്റേഴ്‌സിന് നിരാശക്കരവുമായ അപ്ഡേറ്റ് വന്നിരിക്കുകയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ഗോവയുടെ ലെഫ്റ്റ് ബാക്ക് താരം ആകാശ് സാംഗ്വാൻ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയിരിക്കുകയാണ്.

മാർക്കസ്‌ മെർഗുൽഹോവയുടെ അപ്ഡേറ്റ് പ്രകാരം ആകാശ് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമെന്നാണ്. പരിക്ക് മൂലം താരത്തിന് കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യയുടെ മലേഷ്യക്കെതിരായ ഫ്രണ്ട്‌ലി മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

ആകാശ് സാംഗ്വാൻ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണം ചെയുമായിരുന്നു. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് ആകാശ്. അതുകൊണ്ട് തന്നെ ആകാശിന്റെ സാനിധ്യം ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയാക്കും. 

ദുരിന്തമായി RCB; CSK യ്ക്ക് 7.9 റേറ്റിംഗ്, ഓക്ഷനിൽ IPL ടീമുകൾക് ലഭിച്ച റേറ്റിംഗ് ഇങ്ങനെ…

ദിമ്മിയെ കടത്തി വെട്ടി ബ്ലാസ്റ്റേഴ്സിൽ ജീസസ് ജിമ്മിനസിൻ പുതിയ റെക്കോർഡ്;