in

കോഹ്ലിക്ക് സെഞ്ച്വറി നേടാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അക്തർ….

2019 ന്ന് ശേഷം ഒരു മത്സരത്തിൽ പോലും സെഞ്ച്വറി നേടാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. എന്ത് കൊണ്ടാണ് കോഹ്ലി സെഞ്ച്വറി നേടാത്തത് എന്നതിനുള്ള ചോദ്യത്തിന് വിചിത്രമായ മറുപടിയുമായി മുൻ പാകിസ്ഥാൻ ഇതിഹാസ ഫാസ്റ്റ് ബൗളേർ അക്തർ രംഗത്ത് വന്നിരിക്കുകയാണ്

2019 ന്ന് ശേഷം ഒരു മത്സരത്തിൽ പോലും സെഞ്ച്വറി നേടാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. എന്ത് കൊണ്ടാണ് കോഹ്ലി സെഞ്ച്വറി നേടാത്തത് എന്നതിനുള്ള ചോദ്യത്തിന് വിചിത്രമായ മറുപടിയുമായി മുൻ പാകിസ്ഥാൻ ഇതിഹാസ ഫാസ്റ്റ് ബൗളേർ അക്തർ രംഗത്ത് വന്നിരിക്കുകയാണ്.

വിരാട് വിവാഹം ചെയ്തതിനെ തുടർന്ന് വരുന്ന വൈവാഹിക ജീവിത സമ്മർദ്ദമാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോമിൽ പ്രതിഫലിക്കുന്നത്.ഞാനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ ഞാൻ ഒരിക്കലും വിവാഹിതനാവില്ല. ഞാൻ റൺസ് കണ്ടെത്തി ക്രിക്കറ്റ്‌ ആസ്വദിച്ചനെ.ഏതു ഒരു വ്യക്തിക്കും കുടുംബവും കുട്ടികളുമാകുമ്പോൾ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ കൂടും. അത് കൊണ്ട് തന്നെ സമ്മർദ്ദങ്ങളും വർധിക്കും. അത് തന്നെയാണ് കോഹ്ലിക്ക് ഇവിടെ സംഭവിച്ചത്.

അക്തറിന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബലമായി രാജിവെപ്പിക്കുകയായിരുന്നു എന്ന് അക്തർ കൂട്ടി ചേർത്തു.പാകിസ്ഥാൻ വേണ്ടി 46 ടെസ്റ്റും 163 ഏകദിനങ്ങളും കളിച്ച അക്തർ യഥാക്രമം 178 ഉം 247 വിക്കറ്റുകൾ സ്വന്തമാക്കിട്ടുണ്ട്.

ലോകത്തിലെ സമ്പന്നമായ ക്ലബ്ബ് ഏതാണ്? പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 20 ക്ലബ്ബുകളുടെ ലിസ്റ്റ് തയ്യാറാക്കി

ഗംഭീറിന് കോവിഡ്…