in

പീഡന ആരോപണം നേരിട്ട ഇന്ത്യൻ വനിതാ അണ്ടർ -17 പരിശീലകനെ പുറത്താക്കി..

നിലവിൽ പരിശീലകനെ പുറത്താക്കുക മാത്രമാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ചെയ്തിരിക്കുന്നത്.കേസ് പോലീസ് കൈമാറാൻ ഒരുങ്ങുകയാണ് അസോസിയേഷൻ. ബാക്കി വിവരങ്ങൾ ഒന്നും ലഭ്യമല്ല.

പീഡന ആരോപണം നേരിട്ട ഇന്ത്യൻ വനിതാ അണ്ടർ -17 പരിശീലകനെ പുറത്താക്കി.അണ്ടർ -17 ടീമിന്റെ സഹ പരിശീലകനായ അലക്സ്‌ ആംബ്രോസിനെയാണ് പുറത്താക്കിയത്.പ്രമുഖ മാധ്യമ പ്രവർത്തകനായ dr. എസ്. വയ്. ഖുറേഷിയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് അണ്ടർ -17 വനിതാ ടീം സഹ പരിശീലകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്. ഇതിനെ തുടർന്നു aiff ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്ഥാവനയിൽ ഈ പരിശീലകനെ എത്രയും വേഗം തിരിച്ചു വിളിച്ചിരുന്നു. പരിശീലകൻ ഇന്ത്യയിലെത്തിയാൽ ഉടനെ നടപടികൾ സ്വീക്കിരിക്കുമെന്ന് അന്ന് aiff വ്യക്തമാക്കിയിരുന്നു.

അംഗ അസോസിയേഷനുകൾ കോച്ചിന്റെ അധാർമിക നടപടിയെ അപലപിക്കുകയും എഫ്‌ഐആർ ഫയൽ ചെയ്തതിന് ശേഷം സ്വതന്ത്രമായ അന്വേഷണം ആരംഭിക്കാൻ COA യോടും AIFF യോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഫുട്‌ബോളിൽ നിന്ന് ആജീവനാന്ത വിലക്കും പരിശീലന ലൈസൻസ് റദ്ദാക്കലും നിയമപരവും മാതൃകാപരമായ ശിക്ഷയും ഉൾപ്പെടെയുള്ള കർശനമായ നടപടികൾ തങ്ങൾ ശുപാർശ ചെയ്യുന്നു. ഇതാണ് അസോസിയേഷൻ അംഗങ്ങളുടെ നിലപാട്.

നിലവിൽ പരിശീലകനെ പുറത്താക്കുക മാത്രമാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ചെയ്തിരിക്കുന്നത്.കേസ് പോലീസ് കൈമാറാൻ ഒരുങ്ങുകയാണ് അസോസിയേഷൻ. ബാക്കി വിവരങ്ങൾ ഒന്നും ലഭ്യമല്ല.

സ്പാനിഷ് ക്ലബ്ബിലെ സൂപ്പർ താരത്തിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് അഭ്യൂഹങ്ങൾ..

ഡയസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ.