in

OMGOMG LOVELOVE LOLLOL CryCry AngryAngry

സ്വഭാവം ദൂഷ്യം കൊണ്ട് തന്നിലെ പ്രതിഭയോട് നീതി പുലർത്താൻ കഴിയാതെ പോയ താരം..

ഇംഗ്ലണ്ടിന് വേണ്ടി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ താരം. ഇംഗ്ലണ്ടിന് വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ നേടിയ താരം.ആക്രമണ ബാറ്റിംഗ് കൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ലോകത്തെ വിസ്മയിപ്പിക്കാൻ തുടങ്ങിയ കാലത്ത് റോയിയോട് ഒപ്പം ഇന്നിങ്സ് വേണ്ട അടിത്തറ നൽകിയ താരം. അലക്സ്‌ ഹെയ്ൽസ്

Alex Hales

വർഷം 2014, വേദി ബംഗളാദേശിലെ ചാറ്റോഗ്രാം, ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സകളിൽ ഒന്നു കാഴ്ച വെച്ച് തന്റെ ടീമിനെ വിജയത്തിൽ എത്തിച്ചു ട്വന്റി ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ആദ്യത്തെ വ്യക്തിഗത സെഞ്ച്വറി എന്നാ നേട്ടം കൈവരിച്ചു കൊണ്ട് അയാൾ അലക്സാണ്ടർ ഡാനിയേൽ ഹെയ്ൽസ് നടന്നു നീങ്ങുകയാണ്.

അലക്സ്‌ ഹെയ്ൽസ്, തന്റെ സ്വഭാവം ദൂഷ്യം കൊണ്ട് എങ്ങും എത്താത്ത പോയ ഒരു അതുല്യ പ്രതിഭ. 2015 ഏകദിന ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ശേഷം ഇംഗ്ലണ്ട് കാഴ്ച വെച്ച ആക്രമണ സ്വഭാവം ഒള്ള ബാറ്റിംഗിന്റെ അടിത്തറ റോയും ഹെയ്ൽസും നൽകിയിരുന്ന ഉഗ്രൻ തുടക്കമായിരുന്നു.പക്ഷെ അയാൾക്ക് ടീമിൽ തുടരുക അത്ര എളുപ്പമായിരുന്നില്ല.

Alex Hales

ലഹരിക്ക് പുറകെ പോയ അയാൾ ടീമിന്റെ മനോവീര്യവും ഒത്തുഒരുമയും തകർക്കുന്ന താരമാണ് എന്ന് ക്യാപ്റ്റൻ മോർഗൻ പരസ്യമായി പ്രതികരിച്ചതോടെ അയാളുടെ അന്താരാഷ്ട്ര കരിയറിന് തിരശീല ഏറെ കുറെ വീണു എന്ന് തന്നെ കരുതേണ്ടി വരും.2017 ൽ ബാർ വെച്ച് നടന്ന പ്രശനങ്ങളും ബൈർസ്റൗ ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ഓപ്പൺറായി അവതരിച്ചതും അയാൾക് വിലങ്ങു തടിയായി മാറി.

പക്ഷെ അയാൾ തോറ്റു പിന്മാറാൻ ഒരുക്കാമായിരുന്നില്ല. ഇടക്ക് എപ്പോഴേക്കുയോ തനിക്കു ലഭിച്ച അവസരങ്ങൾ അയാൾ അതിമനോഹരമായി ഉപോയഗിച്ചു. ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീം ടോട്ടൽ മറികടന്നപ്പോൾ ടീമിന്റെ ടോപ് സ്കോർർ ആയ താരം മറ്റാരും ആയിരുന്നില്ല.ട്രെന്റ് ബ്രിഡ്ജിലേ അത്ഭുതരാത്രിയിൽ ഇംഗ്ലണ്ട് 481 എന്നാ മാന്ത്രിക സംഖ്യയിൽ ഇന്നിങ്സ് അവസാനിച്ചപ്പോഴും കൂറ്റൻ സെഞ്ച്വറി നേടി ഹെയ്ൽസ് താൻ എന്താണ് കാട്ടി കൊടുത്തിരുന്നു.

ഈ പ്രകടനങൾ കൊണ്ട് അയാൾക്ക് ടീമിലെക്കുള്ള വാതിൽ തുറക്കപ്പെടും എന്ന് കരുതി എങ്കിലും ടീമിലേക്ക് തെരെഞ്ഞെടുത്ത പെട്ടുവെങ്കിലും അർച്ചർ ന്റെ വരവ് കൂടി ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു.പ്രിയപ്പെട്ട ഹെയ്ൽസ് നിങ്ങൾ ജീവിതം ഒന്നും ക്രമീകരിച്ചു ഇരുന്നേൽ നിങ്ങൾക്ക് ഇതിലും മികച്ച ഒരു അന്താരാഷ്ട്ര കരിയർ കിട്ടുമായിരിന്നു. എങ്കിലും ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലിൽ ടോപ് സ്കോർർ ആയ താരം എന്നാ പേരിൽ നിങ്ങൾ ക്രിക്കറ്റ്‌ ന്റെ ചരിത്രതാളുകളിൽ എഴുതപെട്ട കഴിഞ്ഞു ഇരിക്കുന്നു.

ബ്ലാസ്റ്റേഴ്സിനെ പിടിച്ചു കെട്ടുവാൻ ഗോവ പ്രയോഗിച്ച തന്ത്രം ഇതാണ്…

മെസ്സിക്ക് ഫ്രാൻസിൽ വിലക്ക് താരത്തിന് അർജൻറീനയിൽ തന്നെ തുടരണം…