in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

എറിഞ്ഞ ഏഴ് ഓവറും മെയ്ഡന്‍; കൂടാതെ ഏഴ് വിക്കറ്റും; അതിശയിപ്പിച്ച് വിൻഡീസ് താരം

സൂപ്പർ ഓവർ അടക്കം മെയ്ഡിനാക്കിയ ചരിത്രമുള്ള സുനിൽ നരേന്റെ ഒരു അത്ഭുത സ്പെല്ലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയാവുന്നത്. ട്രിനിഡാഡ് ടുബാഗോയിലെ ഒരു ക്ലബ് മല്‍സരത്തില്ലാണ് നരേന്റെ അത്ഭുത സ്പെൽ പിറന്നത്.

ലോകക്രിക്കറ്റിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസിന്റെ സുനിൽ നരൈൻ. ദേശീയ ടീമിൽ അദ്ദേഹം ഭാഗമാവാറില്ല എങ്കിലും ലോകത്തിലെ പല ടി20 ലീഗുകളിലും അദ്ദേഹത്തിൻറെ സാന്നിധ്യമുണ്ട്. ബിഗ് ബാഷ് ലീഗിലും പാക്കിസ്ഥാൻ സൂപ്പർ ലീഗിലും എന്ന് വേണ്ട ലോകത്തിലെ മിക്ക ലീഗിലെയും നിർണായക താരമാണ് സുനിൽ നരേൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിർണായക താരമാണ് ഈ വെസ്റ്റ്ഇൻഡീസുകാരൻ.

സൂപ്പർ ഓവർ അടക്കം മെയ്ഡിനാക്കിയ ചരിത്രമുള്ള സുനിൽ നരേന്റെ ഒരു അത്ഭുത സ്പെല്ലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയാവുന്നത്. ട്രിനിഡാഡ് ടുബാഗോയിലെ ഒരു ക്ലബ് മല്‍സരത്തില്ലാണ് നരേന്റെ അത്ഭുത സ്പെൽ പിറന്നത്.

ക്യൂന്‍സ് പാര്‍ക്ക് ക്രിക്കറ്റ് ക്ലബിനായി ക്ലാര്‍ക്ക് റോഡ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ 7 ഓവർ എറിഞ്ഞ നരേൻ ഏഴ് വിക്കറ്റുകൾ വീഴ്ത്തി എന്ന് മാത്രമല്ല. എറിഞ്ഞ ഏഴ് ഓവറും മെയ്ഡിനാക്കി എന്നതാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്.

ALSO READ; വെറും രണ്ട് പന്തിൽ മത്സരം കഴിഞ്ഞു; ടി20യിൽ ഇത് ലോക റെക്കോർഡ്

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ പ്രീമിയര്‍ ഡിവിഷന്‍ ലീഗാണിത്. മത്സരത്തിൽ നരേന്റ് ബോളിങ് മികവിൽ ക്ലാര്‍ക്ക് റോഡ് യുണൈറ്റഡ് വെറും 76 റണ്‍സിന് ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായി. എന്നാൽ ഇതിൽ രസകരമായ മറ്റൊരു കാര്യം ഈ മത്സരത്തിൽ കളിയ്ക്കാൻ ആദ്യഘട്ടത്തിൽ നരേൻ തയാറായിരുന്നില്ല എന്നാണ്. അദ്ദേഹത്തിൻറെ ഫ്ലൈറ്റ് മുടങ്ങിയതോടെയാണ് അദ്ദേഹം ക്യൂന്‍സ് പാര്‍ക്ക് ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിയ്ക്കാൻ തയാറായത്.

നരേന്റെ ഈ ഫോമിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഐപിഎൽ ടീമായ കൊൽക്കത്ത നെറ്റ് റൈഡേഴ്‌സാണ്. ഐപിഎൽ തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ നരേന്റ് ഈ പ്രകടനം കൊൽക്കത്തയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

ALSO READ: കിടിലൻ താരമെത്തുന്നു; ആർസിബിയുടെ നീണ്ട നാളത്തെ പ്രശ്‌നം അവസാനിക്കുന്നു

സൂപ്പർ പരിശീലകൻ ഇനി ഈസ്റ്റ് ബംഗാളിൽ ?

ഇന്ത്യയിൽ ഫുട്‍ബോൾ കളിക്കാൻ പാകിസ്ഥാൻ എത്തുമോ;