in ,

യൂറോയിൽ തിളങ്ങിയ താരങ്ങളുടെ പിന്നാലെ സൂപ്പർ ക്ലബ്ബുകൾ, സർപ്രൈസ് നീക്കം ബാഴ്‌സലോണയുടേത്

England euro

ഫുട്ബോൾ കളിക്കളത്തിലെ താരങ്ങൾ എല്ലാവരും യൂറോക്കപ്പിന്റെയും കോപ്പ അമേരിക്കയുടെയും തിരക്കുകളിൽ മുഴുകുമ്പോൾ മറുവശത്ത് വിശ്രമത്തിലായ ക്ലബ്ബുകൾ പുതിയ വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്

ഇംഗ്ലീഷ് താരം ഹാരി കെയിന് വേണ്ടിയും ഡോർട്മുണ്ടിന്റെ ഹാലണ്ടിനുവേണ്ടിയും മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും യുവന്റസും എല്ലാവരും കച്ചമുറുക്കി കൊണ്ടിരിക്കുകയാണ്. 95 മില്യണിന്റെ ഡീലിനിന് വരെ സിറ്റി റെഡിയാണ്.

മാഞ്ചസ്റ്റർ സിറ്റി അതോടൊപ്പം ആൻസ്റ്റൻ വില്ലയുടെ പ്ലെ മേക്കർ ജാക്ക് ഗ്രീലിഷിനായും ശ്രമങ്ങൾ നടത്തുന്നുണ്ട്.

അതേസമയം ടോട്ടനം ഫോൻസെകയെ തങ്ങളുടെ കൂടാരത്തിലെ എത്തിക്കുവാനുള്ള നീക്കങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്.

ചെൽസി ഒരേസമയം വിങ്ങർ ആയും സ്ട്രൈക്കർ ആയും കളിക്കുവാൻ ശേഷിയുള്ള ഹാക്കിമിയെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറെയായി.

ചെൽസിയുടെയും പ്രധാന ഉന്നം ഡോർട്മുണ്ടിന്റെ താരം ഹലാണ്ട് തന്നെയാണ് എന്നാൽ അദ്ദേഹത്തെ കിട്ടാതെ വരികയാണെങ്കിൽ പഴയ താരം ലുക്കാക്കുവിലേക്ക് തന്നെ അവർക്ക് മടങ്ങി പോകേണ്ടി വരും.

അതേസമയം ബൊറൂസിയ ഡോർട്ട്മുണ്ട് താരം ജായ്‌ഡൻ സഞ്ചോയെ എന്തുവിലകൊടുത്തും തങ്ങളുടെ ക്യാമ്പിൽ എത്തിക്കുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ നീക്കങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല.

ജർമൻ ക്ലബ്ബ് ഇപ്പോൾ ആവശ്യപ്പെടുന്ന തുക മുഴുവനും തങ്ങൾ കൊടുക്കില്ല എന്ന നിലപാടിലാണ് ചുവന്ന ചെകുത്താന്മാർ എന്നിരുന്നാലും
താരവുമായി ഒരു വ്യക്തിഗത കരാറിൽ ഏർപ്പെടുവാൻ ചുവന്ന ചെകുത്താൻ മാർക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

ട്രിപ്പറും റാഫേൽ വരാനും ക്രിസ്ത്യൻ റൊമേറോയും എല്ലാവരും മാഞ്ചസ്റ്റർ യുണൈറ്റഡ് റഡാറിൽ ഉള്ള താരങ്ങൾ തന്നെയാണ്. എന്നിരുന്നാലും സാഞ്ചോ തന്നെയാണ് പ്രധാന ഉന്നം

അതേസമയം ലിവർപൂൾ ഇറ്റാലിയൻ ക്ലബ് റോമയിൽ നിന്നും ഫാബിയോ വിയേരയെ ടീമിൽ എത്തിക്കുവാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്

എന്നാൽ ഞെട്ടിക്കുന്ന നീക്കം നടത്തുന്നത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ആണ്. ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച റഹിം സ്റ്റർലിങ്ങിനെ അപ്രതീക്ഷിതമായി തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കുവാൻ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട് .

ഇടനെഞ്ചിൽ എരിയുന്ന നോവിന്റെ കനലുമായി കോപ്പയിൽ അർജന്റീന ഇന്നിറങ്ങുന്നു

WTC മുൻതൂക്കം ന്യൂസിലാന്റിനെന്ന് പൂജാര ആരാധകർ ആശങ്കയിൽ