ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താര ലേലത്തിന്റെ രണ്ടാം ദിനം ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണം ഉണ്ടാകും. ആവേശകരമായ താര ലേലത്തിന്റെ രണ്ടാം ദിനം എങ്ങനെയാകുമെന്ന് നമുക്ക് പരിശോധിക്കാം
ഉച്ചക്ക് 12 മണിക്ക് ലേലം ആരംഭിക്കും.98 മുതൽ 161 വരെയുള്ള താരങ്ങൾ ഉച്ച ഭക്ഷണത്തിന് മുന്നേ ലേലത്തിന് എത്തും. അതിന് ശേഷം അക്‌സെലെരേറ്റഡ് ലേലമാകും.അക്‌സെലെരേറ്റഡ് ലേലമെന്നാൽ എങ്ങനെയെന്നു പരിശോധിക്കാം.
ഇന്നലെ ലേലത്തിൽ നിന്ന് ആരും വാങ്ങാതെ പോയ കളിക്കാർ നാളത്തെ ലേലത്തിൽ വീണ്ടും എത്തും .അതുകൂടാതെ ബിസിസിഐ നിർദ്ദേശിച്ച സമയത്തിനുളളില് ടീമുകൾ നാളെ പങ്കെടുക്കേണ്ട കളിക്കാരുടെ ലിസ്റ്റ് നൽകണം.
ഉദ: ശ്രീശാന്തിനെ നാളെ നടക്കുന്ന ലേലത്തിൽ ഒരു ടീമും അവരുടെ ലിസ്റ്റില് ഉൾപ്പെടുത്തിയിലെങ്കിൽ ലേലത്തിന് നിന്ന് പുറത്താകും.
ഇന്ന് ടീമുകൾ സ്വന്തമാക്കണ്ടത് എത്ര താരങ്ങളാണെന്ന് അവരുടെ കയ്യിലുള്ള ബാക്കി തുക എത്രയാണെന്നും ചുവടെ ചേർക്കുന്നു.
Csk – 20.45 കോടി – 15 താരങ്ങൾ
Dc -16.50 കോടി – 12 താരങ്ങൾ
Gt – 18.85 കോടി – 15 താരങ്ങൾ
Kkr – 12.65 കോടി – 16 താരങ്ങൾ
Lsg- 6.90 കോടി – 14 താരങ്ങൾ
Mi -27.85 കോടി – 17 താരങ്ങൾ
Pbks – 28.65 കോടി – 14 താരങ്ങൾ
Rr – 12.15 കോടി – 14 താരങ്ങൾ
Rcb -9.25 കോടി – 11 താരങ്ങൾ
Srh -20. 15 കോടി – 12 താരങ്ങൾ
ആവേശകരമായ രണ്ടാം ദിനത്തിനായി നമുക്ക് കാത്തിരിക്കാം.