in , , , , ,

യുണൈറ്റഡും, ബാഴ്സയും വേണ്ട; സൂപ്പർ താരത്തിന് റയൽ മാഡ്രിഡ്‌ മതി, വമ്പൻ സൈനിങ് വരുന്നു…

നിലവിൽ ലോക ഫുട്ബോളിൽ ചൂട് ഏറിയ ചർച്ച വിഷയങ്ങളിൽ ഒന്നാണ് ബയേൺ മ്യുണിച്ചിന്റെ ലെഫ്റ്റ് ബാക്ക് താരമായ അൽഫോൻസോ ഡേവിസ്. താരത്തെ സ്വന്തമാക്കാനായി വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, റയൽ മാഡ്രിഡ്‌ എന്നിവർ രംഗത്തുണ്ട്.

ഇതിൽ റയൽ മാഡ്രിഡ്‌ കഴിഞ്ഞ സീസൺ മുതലെ ഡേവിസിനെ സ്വന്തമാക്കാനായി ശ്രമിക്കുന്നുണ്ട്. ഈ മൂന്ന് ക്ലബ്ബുകളും താരത്തിനായുള്ള ഓഫറുകൾ നൽക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഡേവിസ് യുണൈറ്റഡിന്റെയും ബാഴ്സയുടെയും ഓഫർ നിരസിച്ച് റയൽ മാഡ്രിലേക്ക് കൂടു മാറാൻ സമ്മതം മൂളിയിരിക്കുകയാണ്. താരം ക്ലബ്ബുമായി പ്രീ കോൺട്രാക്ട് ഒപ്പിടാനുള്ള നീക്കങ്ങളിലാണെന്നും അഭ്യൂഹങ്ങളുണ്ട്.

ഈ സീസൺ അവസാനത്തോടെ താരത്തിന്റെ കരാർ ബയേൺ മ്യുണിച്ചുമായി അവസാനിക്കുന്നതോടെയാണ് വമ്പന്മാർ 24ക്കാരനായി രംഗത്ത് വരുന്നത്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതാണ്.

ഇനിയും സൂപ്പറാകും; സൂപ്പർ ലീഗ് കേരളയിലേക്ക് രണ്ട് പുതിയ ടീമുകൾ കൂടി

രോഹിതിന്റെയും കോഹ്ലിയുടെയും ഒപ്പമെത്തി സഞ്ജു സാംസൺ; ഇനി മുന്നിൽ ഈ യുവ താരം മാത്രം…