in

LOVELOVE OMGOMG CryCry LOLLOL AngryAngry

അൽവാരോ വാസ്ക്വസ് ബ്ലാസ്റ്റേഴ്സ് വിട്ടെന്ന വാർത്തയുടെ യാഥാർത്ഥ്യം ഇതാണ്…

പ്രമുഖ മലയാള മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി കായിക മാധ്യമങ്ങൾ ഈ സ്പാനിഷ് താരം കേരളബ്ലാസ്റ്റേഴ്സ് മായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നു. കരാർ കാലാവധി തീർന്നു എന്നത് സത്യം തന്നെയാണ് എന്ന് കരുതി അവർ പറയുന്നതുപോലെ അല്ല കാര്യങ്ങളുടെ കിടപ്പ്.

.

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ച താരം ആയിരുന്നു അൽവാരോ വാസ്ക്വസ് എന്ന സ്പാനിഷ് മുൻനിര താരം ഗോളടിച്ചു കൂട്ടിയും അടിപ്പിച്ചു കൂട്ടിയും ഒരു മികച്ച ടീം പ്ലെയർ ആയി ബ്ലാസ്റ്റേഴ്സ് നിലയിൽ മിനി തുടങ്ങിയ താരം ഒരൊറ്റ സീസൺ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കവർന്നെടുത്തു.

ബ്ലാസ്റ്റേഴ്സും ആയുള്ള കരാർ കാലാവധി തീർന്നതോടെ താരത്തിനു നേരെ ഓഫറുകളുടെ പ്രവാഹമാണ് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും സ്പെയിനിൽ നിന്നും ഒക്കെ നിരവധി ക്ലബ്ബുകളാണ് താരത്തിന് ഓഫറുമായി സമീപിക്കുന്നത്. അമേരിക്കൻ ക്ലബ്ബ്കളും പിന്നിലല്ല.

ആള് ഇതുവരെ വേറെ ഒരു ക്ലബുമായും കോൺട്രാക്ട് ആയിട്ടില്ല, ബ്ലാസ്റ്റേഴ്‌സ് ആയിട്ടുള്ള കരാർ അവസാനിച്ചപ്പോൾ ഇൻസ്റ്റന്റ്ഗ്രാം ബയോയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് നീക്കം ചെയ്തു, അത് അയാളുടെ പ്രൊഫഷണൽ അകൗണ്ട് ആയതിനാൽ അത് സ്വാഭാവികമാണ്. താരം ഇപ്പൊൾ വെക്കേഷനിൽ ആണ്,അത് കഴിഞ്ഞാൽ ഒരുപക്ഷേ ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട് പേഴ്സണൽ ടെംസ് ഒത്തു വന്നാൽ ആള് ഇവിടെ തന്നെ തുടരും.

അതെല്ല ബ്ലാസ്റ്റേഴ്സിന് താങ്ങാൻ കഴിയാത്ത നിബന്ധനകളാണ് മുന്നോട്ടുവയ്ക്കുന്നത് എങ്കിൽ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറും. ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കണ്ടറിഞ്ഞു വേണ്ടത് ചെയ്യുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

സൂപ്പർ താരം ഇന്ന് കളിച്ചേക്കില്ല..

അവയക്കടത്ത് കേസിൽ ബാഴ്‌സലോണ ഇതിഹാസം, ഞെട്ടിത്തരിച്ചു ഫുട്‌ബോൾ ലോകം…