ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നിർണ്ണായക പ്ലേഓഫ് പോരാട്ടത്തിന്റെ അവസാന നിമിഷങ്ങളിൽ പിറന്ന വിവാദകരമായ ഗോളിനെ ചൊല്ലി മൈതാനം വിട്ട ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ക്ലബ്ബിനുമേതിരെ AIFF നടപടിയെടുത്തിരുന്നു.
ക്ലബ്ബിന് 6 കോടി ഇന്ത്യൻ രൂപ പിഴയും പരിശീലകൻ ഇവാൻ വുകോമനോവിചിനു 10 മത്സരങ്ങളിൽ നിന്നും വിലക്ക് ലഭിച്ചിരുന്നു. എന്നാൽ ക്ലബ്ബും പരിശീലകനും മാപ്പ് പറയുകയാണെങ്കിൽ പിഴ സംഖ്യ കുറയും.
ഇതിന് പിന്നാലെ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ്, ഇവാൻ ആശാൻ എന്നിവർ മാപ്പ് പറഞ്ഞു, 6 കോടിയിൽ നിന്നും 4 കോടിയായി പിഴ കുറയും.
നേരത്തെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മത്സരം പാതിവഴിയിൽ നിർത്തിവെച്ച് കളം വിട്ടതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ അൽവരോ വസ്കസ് ഇവാൻ ആശാന് പിന്തുണ അറിയിച്ചിരുന്നു.
അന്ന് ഈ വിവാദ സംഭവങ്ങൾ അരങ്ങേറിയതിൽ മാപ്പ് പറഞ്ഞുകൊണ്ട് ഇവാൻ ആശാൻ നൽകിയ വിശദീകരണത്തിനു പിന്തുണ അറിയിച്ചുകൊണ്ട് അൽവരോ വസ്കസ് വീണ്ടും ക്ലബ്ബിനോടുള്ള തന്റെ സ്നേഹം പ്രകടമാക്കുകയാണ്.