കേരള ബ്ലാസ്റ്റേഴ്‌സ് മുൻ സ്‌ട്രൈക്കറും സ്പാനിഷ് താരവുമായ അൽവാരോ വാസ്‌കസ് ബ്ലാസ്റ്റേഴ്സിൽ തിരിച്ചു വരവ് നടത്താൻ സാധ്യത ഏറെ എന്ന വാർത്തകൾക്ക് നിരാശ മാത്രമാണ് ഇപ്പോൾ ഫുട്‍ബോൾ ലോകത്തിൽ നിന്ന് വരുന്നത്.
നിലവിൽ എഫ്‌സി ഗോവയുടെ താരമായ വസ്‌കസിന് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ഗോവൻ ജേഴ്സിയിൽ നടത്താൻ സാധിച്ചില്ല താരം അതിൽ വലിയ നിരാശനാണ്.
വസ്‌കസിനെ നിലനിർത്താൻ എഫ്‌സി ഗോവ താല്പര്യപെടുന്നില്ല എന്നാണ് വിവരം.32 കാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുടെയാണ് ഐ എസ് എലിൽ എത്തുന്നത്.
ബ്ലാസ്റ്റേഴ്സിൽ നടത്തിയ മിന്നും പ്രകടനം താരത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറ്റി.ബ്ലാസ്‌റ്റേഴ്‌സിനെ ആ സീസണിൽ ഫൈനൽ വരെ എത്തിച്ചതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് അൽവാരോ വാസ്‌കസ്.