in ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആശ്വാസവാക്കുകളുമായി അൽവരോ വസ്കസ്?

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി കുപ്പായമണിഞ്ഞ അൽവരോ വസ്കസ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടും ആരാധകരോടും വളരെ മികച്ച ബന്ധമാണ് നിലനിർത്തി കൊണ്ടുപോകുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ എഫ്സി ഗോവക്കെതിരെ ഫത്തോർദ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചത്.

ഈ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരമായ സന്ദീപ് സിങ്ങിന് പരിക്കേൽക്കുകയും തുടർന്ന് താരം ഇഞ്ചുറി കാരണം സർജറിക്ക് വിധേയനാകുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

അതേസമയം സന്ദീപ് സിങ്ങിന് ആശ്വാസവാക്കുകൾ നേർന്നു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഫ്സി ഗോവയുടെ സ്പാനിഷ് താരമായ അൽവരോ വസ്കസ്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി കുപ്പായമണിഞ്ഞ അൽവരോ വസ്കസ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടും ആരാധകരോടും വളരെ മികച്ച ബന്ധമാണ് നിലനിർത്തി കൊണ്ടുപോകുന്നത്.

കൂടുതൽ ശക്തിയോടെ തിരിച്ചു വരൂവെന്നാണ് സന്ദീപ് സിങ്ങിനോട്‌ അൽവരോ വസ്കസ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വഴി നൽകിയ വാക്കുകൾ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ പുറത്തെടുത്ത പ്രകടനം ഇത്തവണ എഫ്സി ഗോവയോടൊപ്പം കാഴ്ച വെക്കാൻ അൽവരോ വസ്കസിനു കഴിഞ്ഞിട്ടില്ല, ഫോം കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് താരം.

ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആശ്വാസവാക്കുകളുമായി അൽവരോ വസ്കസ്?

ബ്ലാസ്റ്റേഴ്‌സ് താരം ലിസ്റ്റിൽ?ഒന്നാമനായി ഡയസ് മുന്നേറുന്നു..