in ,

LOVELOVE

അൽവാരോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?അവർക്ക് വേണ്ടേൽ നമ്മൾ തൂക്കും?

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകരുടെ പ്രിയതാരമായ സ്പാനിഷ് മുന്നേറ്റനിര താരം അൽവാരോ വസ്കസ് കഴിഞ്ഞ സീസണിൽ ടീം വിട്ടത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകരുടെ പ്രിയതാരമായ സ്പാനിഷ് മുന്നേറ്റനിര താരം അൽവാരോ വസ്കസ് കഴിഞ്ഞ സീസണിൽ ടീം വിട്ടത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ മികച്ച പ്രകടനം നടത്തി എഫ്സി ഗോവയിലേക്ക് ചേക്കേറിയ അൽവാരോ വസ്കസിന് ഗോവ ടീമിൽ അവസരങ്ങൾ കുറവായാണ് ലഭിച്ചത്. മാത്രവുമല്ല ബ്ലാസ്റ്റേഴ്സിലെ ഫോം തുടരാനുമായില്ല.

2024 വരെ എഫ്സി ഗോവയുമായി കരാറിൽ ഒപ്പ് വെച്ച സ്പാനിഷ് താരത്തിന് ഇനിയും ഒരു വർഷം കൂടി കരാർ ബാക്കിയുണ്ടെങ്കിലും താരം ഗോവയിൽ തുടരാനുള്ള സാധ്യതകൾ കുറവായാണ് കാണപ്പെടുന്നത്.

എഫ്സി ഗോവ താരത്തിനെ വിൽക്കാൻ ഒരുങ്ങുകയാണെങ്കിൽ തങ്ങളുടെ പഴയ താരത്തിനെ തിരികെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് താല്പര്യം ഉണ്ടെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ആശിഷ് നേഗി പറയുന്നത്.

നിലവിൽ ഒരു വിദേശ മുന്നേറ്റനിര താരത്തിനെ സൈൻ ചെയ്യാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഡോർണി റൊമേറോക്ക് പിന്നാലെയുണ്ട്. എന്നാൽ വലിയൊരു സംഖ്യ ട്രാൻസ്ഫർ ഫീ മുടക്കയുന്നതിനേക്കൾ ഒരുപക്ഷെ ബ്ലാസ്റ്റേഴ്സിന് നല്ലത് അൽവാരോയുടെ സൈനിങായിരിക്കും.

അൽവാരോയുടെ കാര്യത്തിൽ ഭാവി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ട്രാൻസ്ഫർ മാർക്കറ്റിൽ താരം ലഭ്യമാകുകയാണെങ്കിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യം ഉണ്ടെന്ന് മാത്രം.

https://youtu.be/aVfFR_aNdMc

ഇവാൻ ആശാനും പിള്ളേരും വരുന്നു?ഇത്തവണ ഗൾഫിലും ബ്ലാസ്റ്റേഴ്സിന് കിടിലൻ പോരാട്ടങ്ങൾ?

സൂപ്പർ താരം ഒഡിഷയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി വരുന്നു, വിറ്റൊഴിക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാർ..