മഞ്ചേസ്റ്റർ യുണൈറ്റഡ് നിലവിൽ മികച്ച ഫോമിലാണ്.എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് ശേഷം യുണൈറ്റഡ് ഇത് വരെ ഒരു മത്സരം പോലും തോൽവി രുചിച്ചിട്ടില്ല. മികച്ച രീതിയിലാണ് അവർ പന്ത് തട്ടുന്നതും. ഈ മികവിന് കാരണം തീർച്ചയായും അമദിന്റെ ഫോമാണെന്ന് തന്നെ പറയേണ്ടി വരും.
കഴിഞ്ഞ നാല് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ കണക്കുകൾ അത്രക്ക് മികവേറിയതാണ്.2 ഗോളും 4 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കി. ഈ ഒരു കാരണം കൊണ്ട് തന്നെ അദ്ദേഹത്തിന് പുതിയ ഒരു കരാർ നൽകാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്.ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
ഈ മാസം തന്നെ അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ യുണൈറ്റഡ് ഒരുങ്ങുന്നു.2026 വരെ കരാർ നീട്ടാനുള്ള ക്ലോസ് ഉണ്ടെങ്കിലും അതിന് മുമ്പ് തന്നെ ക്ലബ് പുതിയ കരാർ നൽകിയെക്കും.യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ അദ്ദേഹം ഇത് വരെ 3 ഗോളും 5 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്