in

LOVELOVE OMGOMG LOLLOL AngryAngry CryCry

ആരാധകർക്ക് നൽകുന്ന ജേഴ്സിയുടെ വിലയായി ക്രിസ്റ്റ്യാനോ നൽകുന്നത് വമ്പൻ തുക; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം

തന്റെ ആരാധകരെ ഏറെ സ്നേഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, മത്സരശേഷം ആരാധകർക്ക് ജേഴ്സി നൽകുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ യുണൈറ്റഡ് സഹതാരമായ ബെൻ ഫോസ്റ്റർ പറയുന്നതനുസരിച്ചു ക്രിസ്റ്റ്യാനോ ഈ ജേഴ്സികളുടെ വിലയായി നൽകുന്നത് വമ്പൻ തുകയാണ്.

Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരമാണ്. അദ്ദേഹത്തിന്റെ കളത്തിനകത്തെയും പുറത്തെയും മികച്ച സ്വഭാവവും മറ്റുമാണ് ക്രിസ്റ്റ്യാനോയെ മറ്റുള്ളവരിൽ നിന്നും ഇത്രയധികം വ്യത്യസ്തനാക്കുന്നതും.

തന്റെ ആരാധകരെ ഏറെ സ്നേഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, മത്സരശേഷം ആരാധകർക്ക് ജേഴ്സി നൽകുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ യുണൈറ്റഡ് സഹതാരമായ ബെൻ ഫോസ്റ്റർ പറയുന്നതനുസരിച്ചു ക്രിസ്റ്റ്യാനോ ഈ ജേഴ്സികളുടെ വിലയായി നൽകുന്നത് വമ്പൻ തുകയാണ്.

Cristiano Ronaldo

Cycling GK YouTube channel-നോട്‌ സംസാരിക്കുമ്പോഴാണ് ബെൻ ഫോസ്റ്റർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഇത് വലിയ തുകയല്ല എന്നതും മറ്റൊരു വസ്തുത തന്നെയാണ്. ഫുട്ബോൾ താരങ്ങൾ ആരാധകർക്ക് നൽകുന്ന ജേഴ്സിയുടെ തുക താരങ്ങൾ തന്നെ ക്ലബ്ബിന് നൽകേണ്ടതുണ്ട് എന്ന കാര്യവും ഫോസ്റ്റർ ഓർമ്മിപ്പിച്ചു.

“ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെക്കുറെ എല്ലാ മത്സരങ്ങൾക്ക് ശേഷവും ജേഴ്സികൾ തന്റെ ആരാധകർക്ക് നൽകുന്നുണ്ട്. പക്ഷെ നിങ്ങൾക്കറിയാത്ത ഒരു കാര്യമുണ്ട്, ഇങ്ങനെ നൽകുന്ന ജേഴ്സിയുടെ വില ഫുട്ബോൾ താരങ്ങൾ ക്ലബ്ബിന് നൽകേണ്ടതുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ ജേഴ്സികളുടെ ആകെ തുക അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് വെച്ച് നോക്കുമ്പോൾ വളരെ ചെറുതാണ്.”

“നമുക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ ജേഴ്സികളുടെ കണക്ക് പരിശോധിച്ചു നോക്കാം. ക്രിസ്റ്റ്യാനോ ഏകദേശം 1100 മത്സരങ്ങളോളം തന്റെ കരിയറിൽ കളിച്ചിട്ടുണ്ട്, ഒരു മത്സരത്തിൽ രണ്ട് ജേഴ്‌സി വീതമാണ് ഒരു താരത്തിന് ലഭിക്കുന്നത്.”

“ക്രിസ്റ്റ്യാനോ എല്ലാ മത്സരങ്ങളിലും മുഴുവൻ ജേഴ്‌സിയും നൽകും എന്ന് ഞാൻ പറയുന്നില്ല, പക്ഷെ ഓരോ മത്സരങ്ങളിലും ഓരോ ജേഴ്‌സി വീതമാണ് നൽകുന്നത് എന്ന കാര്യം കണക്കിലെടുക്കുക.”

“നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു ജേഴ്സിയുടെ വില 100 പൗണ്ടാണ്, എന്നാൽ മുൻപ് 50, 60 പൗണ്ടോളമാണ് ഇതിന് വിലയുണ്ടായത്, അതിനാൽ ഒരു ജേഴ്സിയുടെ ശരാശരി വില 70 പൗണ്ട് എന്ന് നമ്മൾ കണക്കിലെടുക്കുമ്പോൾ, 1100 മത്സരങ്ങളിൽ നിന്നായി അദ്ദേഹം നൽകിയ ജേഴ്സിയുടെ വില 77000 പൗണ്ട് ആണ്.” – ഫോസ്റ്റർ പറഞ്ഞു.

ബ്രെസ്റ്റിനെ തോൽപ്പിച്ച് PSG ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് കുതിക്കുന്നു

ക്രിസ്റ്റ്യാനോയുടെ ഇഷ്ടതാരങ്ങൾ ആരൊക്കെ? ഒടുവിൽ ക്രിസ്റ്റ്യാനോ തന്നെ അത് വെളിപ്പെടുത്തി