in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ഡയസിന്റെ കാര്യത്തിൽ ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത്…

താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സ് മാത്രമേ ഇന്ത്യയിൽ താല്പര്യം കാണിച്ചിട്ടുള്ളു. അത് കൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്‌ തിരകെയെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഓരോ ദിനവും കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ജോർജെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെ എത്തുമോ എന്ന് അറിയാൻ. ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ ജുവാൻ അരങ്കോ ഡയസിന്റെ കാര്യത്തിൽ ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.

തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എന്ന് തന്നെയാണ് അദ്ദേഹം വീണ്ടും പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എല്ലാ സൂചനകളും നൽകുന്നത് ഡയസ് അർജന്റീന ക്ലബ്ബായ പ്ലാറ്റനീസ് വിടുമെന്നാണ്.കഴിഞ്ഞ ദിവസം ക്ലബ്ബ്‌ മറ്റൊരു സ്ട്രൈക്കറേ സ്വന്തമാക്കിയിരുന്നു.മൗറോ സാരേറ്റ എന്നാണ് ഈ താരത്തിന്റെ പേര്.

താരം കഴിഞ്ഞ ദിവസം ഗോഡൗയ് ക്രൂസുമായി നടന്ന മത്സരത്തിൽ ഗോളും അടിച്ചിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഡയസ് ടീം വിടും. ഡയസ് ഇന്ത്യയിലേക്ക് വരാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അരങ്കോ പറയുന്നു.

താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്‌സ് മാത്രമേ ഇന്ത്യയിൽ താല്പര്യം കാണിച്ചിട്ടുള്ളു. അത് കൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്‌ തിരകെയെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

കോഹ്ലി സച്ചിന്റെ സെഞ്ച്വറി നേട്ടം മറികടക്കുമെന്ന് രോഹിത്തിന്റെ ബാല്യകാല പരിശീലകൻ..

കളം വാണ മിശിഹാ ഇന്നലെ സ്വന്തമാക്കിയത് ഒട്ടേറെ നേട്ടങ്ങൾ..