നിലവിലെ കേരളാ ടീമിൽ പോലും മുഴുവൻ മലയാളികളില്ല. എന്നാൽ ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് ടീമിലുള്ളത് മുഴുവനും മലയാളികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ…എന്നാൽ വിശ്വസിച്ചേ മതിയാവു..
ALSO READ: കോഹ്‌ലിയും രോഹിതും ഉൾപ്പെടെ 4 സീനിയേഴ്സ് പുറത്തേക്ക്; ചാമ്പ്യൻസ് ട്രോഫി അവസാന ടൂർണമെന്റ്റ്?
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയുടെ ഔദ്യോഗിക ക്രിക്കറ്റ് ടീമിലാണ് മുഴുവൻ മലയാളി താരങ്ങളുള്ളത്. സെയ്ന്റ് പീറ്റേഴ്‌സ് എന്നാണ് വത്തിക്കാനിലെ ക്രിക്കറ്റ് ടീമിന്റെ പേര്.വത്തിക്കാന്റെ ഈ അന്താരാഷ്ട്ര ടീമിൽ ആദ്യം ഇടം നേടിയത് അഞ്ച് മലയാളികളായിരുന്നു. ഇപ്പോൾ വൈദികരും വൈദിക വിദ്യാർഥികളുമടങ്ങുന്ന ടീമിൽ മുഴുവനും മലയാളികളാണ്.
ALSO READ; സഞ്ജുവിന്റെ കഴിവ് പാഴാക്കി കളയുന്നു; ചർച്ചയായി ഗംഭീറിന്റെ വാക്കുകൾ
ടീമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം ഇംഗ്ലണ്ടിൽ വെള്ളിയാഴ്ച നടക്കും. മത്സരത്തിന് മുന്നോടിയായി ത്തിക്കാൻ സിറ്റിയിലെ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി ടീമംഗങ്ങൾ ഫ്രാൻസിസ് പാപ്പയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.
ALSO READ; സഞ്ജു ഉൾപ്പെടെ 6 താരങ്ങൾക്ക് ആദ്യ ഇലവനിൽ സീറ്റുറപ്പ്; പ്രായശ്ചിത്തം ചെയ്യാൻ ബിസിസിഐ
അതേ സമയം വത്തിക്കാൻ ഐസിസിയുടെ അംഗ രാജ്യങ്ങളിൽ പെടുന്ന ഒരു ടീമല്ല. ഒരു അമേച്ചർ ക്രിക്കറ്റ് ടീമാണ് വത്തിക്കാന്റേത്. എന്നാൽ 2008 മുതൽ വത്തിക്കാൻ ക്രിക്കറ്റിൽ സാന്നിധ്യമാണ്.
ALSO READ: സഞ്ജുവിന് പുതിയൊരു ടീം കൂടി; രാജസ്ഥാന് പുറമെ മറ്റൊരു ഫ്രാഞ്ചസിക്ക് വേണ്ടി കളിക്കാനൊരുങ്ങി താരം
ചങ്ങനാശ്ശേരി സ്വദേശി ഫാ. ജോസ് ഈട്ടുള്ളിയാണ് ക്യാപ്റ്റൻ. ഫാ. നെൽസൺ പുത്തൻപറമ്പിൽ (കണ്ണൂർ), ഫാ. ജോസ് റീച്ചൂസ് (തിരുവനന്തപുരം), ഫാ. പ്രിൻസ് അഗസ്റ്റിൻ (കോട്ടയം), ഫാ. അബിൻ മാത്യു (പാല), ഫാ. ജോജി കാവുങ്കൽ (ചാലക്കുടി), ഫാ. സാന്റോ തോമസ് (കണ്ണൂർ), ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി), ഫാ. എബിൻ ഇല്ലിക്കൽ (തൃശ്ശൂർ), ബ്രദർ എബിൻ ജോസ് (ഇടുക്കി), ബ്രദർ ജെയ്‌സ് ജെയ്മി (കോതമംഗലം), ബ്രദർ അജയ് പൂവൻപുഴ (കണ്ണൂർ) എന്നിവരാണ് ടീമംഗങ്ങൾ.
https://x.com/pendown/status/1806282371463102635