in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഗോളടിച്ചു, ജയിച്ചു, ഹീറോയായി പക്ഷേ ഇപ്പോഴും ഒരു സങ്കടം ബാക്കിയാണ് ലൂണക്ക്…

ലൂണയുടെ ഒരു ഗോൾ അടക്കം മൂന്ന് ഗോളുകൾക്കായിരിന്നു കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തോൽപ്പിച്ചത്. ഇന്നലെ ആദ്യ മിനുട്ട് മുതൽ കളി നിയന്ത്രിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു എന്ന് പറഞ്ഞ ലൂണ തന്റെ നിരാശയുടെ കാരണവും വ്യക്തമാക്കി.

Ivan and Luna

വളരെ ചുരുക്കം മത്സരങ്ങൾ കൊണ്ട് തന്നെ കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കവർന്നെടുത്ത താരമാണ് അവരുടെ ആദ്യ വിദേശ സൈനിങ് കൂടിയായ അഡ്രിയൻ ലൂണ എന്ന ഉറുഗ്വേ താരം. ഇതിനോടകംതന്നെ ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങളിൽ താരം ഹീറോ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ചു. ടീം മനോഹരമായ വിജയങ്ങൾ നേടുമ്പോഴും അദ്ദേഹം പൂർണ്ണ തൃപ്തനല്ല.

ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും ഈ വിജയത്തിൽ ഏറെ സന്തോഷം ഉണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ലൂണ. എന്നിരുന്നാലും എല്ലാം പെർഫെക്ട് ആയി എന്ന് പറയുവാൻ കഴിയുകയില്ല എന്ന് മത്സരത്തിനു ശേഷം നടന്ന പോസ്റ്റ് മാച്ച് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

Aavesham CLUB Facebook Group
Ivan and Luna

ഇന്നലെ ലൂണയുടെ ഒരു ഗോൾ അടക്കം മൂന്ന് ഗോളുകൾക്കായിരിന്നു കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തോൽപ്പിച്ചത്. ഇന്നലെ ആദ്യ മിനുട്ട് മുതൽ കളി നിയന്ത്രിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു എന്ന് പറഞ്ഞ ലൂണ തന്റെ നിരാശയുടെ കാരണവും വ്യക്തമാക്കി.

പ്രകടനം പെർഫക്ട് ആണെന്ന് താൻ പറയില്ല എന്ന് അദ്ദേഹം പറയാൻ കാരണം അൽവാറോക്ക് ഗോൾ നേടാൻ കഴിയാഞ്ഞത് ആയിരുന്നു. ആൽവാരോ വാസ്കസ് കൂടെ ഗോൾ നേടിയിരുന്നു എങ്കിൽ എല്ലാം പെർഫക്ട് ആയേനെ എന്ന് ലൂണ പറഞ്ഞു. ഇന്നലെ സഹലും ലൂണയും ഡിയസും ഗോൾ നേടി എങ്കിലും വാസ്കസിന്

ഗോൾ നേടാൻ ആയിരുന്നില്ല. ഇനി ഞായറാഴ്ചയുള്ള അടുത്ത മത്സരത്തിനായുള്ള ഒരുക്കമാണ് എന്നും ലൂണ പറഞ്ഞു. അടുത്ത മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ സ്പാനിഷ് താരം ഗോൾ നേടി തൻറെ പ്രിയപ്പെട്ട ലൂസിയുടെ സങ്കടം പരിഹരിക്കും എന്ന് നമുക്ക് വിശ്വസിക്കാം.

രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഗോകുലത്തിന് നൽകിയതിനു പിന്നിലെ കാരണം കരോളിസ് പറയുന്നു…

ചിക്കൻ ഡാൻസ് ഗോൾ സെലിബ്രേഷൻ രഹസ്യം വെളിപ്പെടുത്തി ലൂണ, ഒപ്പം ആരാധകർക്ക് ഒരു ചലഞ്ചു കൂടി…