in , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരപൂർവ റെക്കോർഡ്

മലയാളി താരം സഞ്ജു സാംസണ് ഇന്നെങ്കിലും അവസരം ലഭിക്കുമോ എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. ശിവം ദുബെ മോശം ഫോമിലാണെങ്കിലും വിജയടീമിനെ മാറ്റാൻ സാധ്യതയില്ലാത്തതിനാൽ സഞ്ജുവിന് ഇന്നും പുറത്തിരിക്കേണ്ടി വരും. എന്നാൽ ഇന്ന് പുറത്തിരുന്നാലും സഞ്ജുവിന് ഒരു കൗതുകകരമായ റെക്കോർഡ് സ്വന്തമാക്കാനാവും.

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ഫൈനൽ പോരാട്ടത്തിന് സൗത്ത് ആഫ്രിക്കക്കെതിരെ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8 ന് ആരംഭിക്കുന്ന ഫൈനൽ പോരാട്ടത്തിൽ വിജയമുറപ്പിച്ച് കിരീടം നേടാനായാൽ 2013 ന് ശേഷം ഒരു ഐസിസി കിരീടം നേടാൻ ടീം ഇന്ത്യയ്ക്കാവും. അതിനാൽ ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് മത്സരം ഉറ്റുനോക്കുന്നത്.

ALSO READ: ടീമിലെ മുഴുവൻ പേരും മലയാളികൾ; കൗതുകമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് രാജ്യം

മലയാളി താരം സഞ്ജു സാംസണ് ഇന്നെങ്കിലും അവസരം ലഭിക്കുമോ എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. ശിവം ദുബെ മോശം ഫോമിലാണെങ്കിലും വിജയടീമിനെ മാറ്റാൻ സാധ്യതയില്ലാത്തതിനാൽ സഞ്ജുവിന് ഇന്നും പുറത്തിരിക്കേണ്ടി വരും. എന്നാൽ ഇന്ന് പുറത്തിരുന്നാലും സഞ്ജുവിന് ഒരു കൗതുകകരമായ റെക്കോർഡ് സ്വന്തമാക്കാനാവും.

ALSO READ: അവസാനിക്കാത്ത അവഗണന; ലോകകപ്പിന് ശേഷവും സഞ്ജുവിനെ ബിസിസിഐ തഴയും

സഞ്ജുവിന്റെ ഐപിഎൽ കരിയർ ആരംഭിക്കുന്നത് കൊൽക്കത്ത നെറ്റ് റൈഡേഴ്‌സിലൂടെയാണ്. 2012 ലാണ് സഞ്ജുവിനെ കെകെആർ സൈൻ ചെയ്യുന്നത്. എന്നാൽ ആ വർഷം ഒരൊറ്റ മത്സരം പോലും കളിയ്ക്കാൻ സഞ്ജുവിന് അവസരം ലഭിച്ചില്ല. പക്ഷെ ആ സീസണിൽ കൊൽക്കത്ത ഐപിഎൽ കിരീടം നേടുകയും ചെയ്തു. ഇന്ന് ഇന്ത്യ കിരീടം ഉയർത്തിയാൽ അതേ സംഭവം വീണ്ടും ആവർത്തിക്കും.

ALSO READ: സഞ്ജു ലിസ്റ്റിൽ; ഗംഭീർ പരിശീലകനായാൽ കോളടിക്കുക ഈ 3 താരങ്ങൾക്ക്

ആദ്യ ഐപിഎൽ സീസണിലും ആദ്യ ദേശീയ ടൂർണമെന്റിലും ഒരൊറ്റ മത്സരം പോലും കളിക്കാതെ കിരീടം ഉയർത്തിയ ആദ്യ താരമായി സഞ്ജു മാറും. ഇതൊരു നേട്ടം അല്ലെങ്കിലും കൗതുകകരമായ ഒരു സംഭവമാണ്. എന്നാൽ അന്താരാഷ്ട്ര കരിയറിൽ ഒരൊറ്റ മത്സരം കളിക്കാതെ കിരീടം നേടിയ വേറെയും താരങ്ങളുണ്ട്.

ALSO READ: ഫൈനലിലും മഴ പെയ്യുമോ? ബർബഡോസിലെ കാലാവസ്ഥ റിപ്പോർട്ട് അറിയാം…

1996 ലെ ലോകകപ്പിൽ ശ്രീലങ്കൻ താരം മർവാൻ അട്ടപട്ടു, 2003 ലോകകപ്പിൽ ആസ്ട്രേലിയയുടെ നതാൻ ബ്രക്കൻ, 2007 ലെ ലോകകപ്പിൽ ഓസിസ് താരങ്ങളായ മിച്ചൽ ജോൺസൻ, ബ്രാഡ് ഹാഡിൻ, 2019 ലെ ലോകകപ്പിൽ ഇംഗ്ലീഷ് താരം ടോം കറൻ എന്നിവരും ഒരൊറ്റ മത്സരം പോലും കളിക്കാതെയാണ് ലോകകിരീടം ഉയർത്തിയത്.

https://www.tbsnews.net/sports/5-cricketers-who-won-world-cup-without-playing-single-match-261808

ഫൈനലിലും മഴ പെയ്യുമോ? ബർബഡോസിലെ കാലാവസ്ഥ റിപ്പോർട്ട് അറിയാം…

ക്രിസ്റ്റ്യാനോ അടക്കം 5 പോർച്ചുഗൽ താരങ്ങൾക്ക് പണി കിട്ടും;പ്രീ ക്വാർട്ടറിൽ പറങ്കികൾക്ക് ജാഗ്രതേ…