in

സ്റ്റാറ്റിസ്റ്റിക്സ് കൾക്ക് അപ്പുറമാണ് ആൻഡ്രേ ഫ്ലിന്റോഫ്

ആൻട്രു ഫ്ലിന്റോഫ്, ഇന്ത്യക്കാർക്ക് വെറുക്കപെട്ട പേര്. സായിപ്പൻമാരുടെ അഹങ്കാരം മുഴുവൻ തന്നിൽ ഉണ്ടായിരുന്ന ഒരു താരം. ഇങ് ഇന്ത്യയിൽ വന്നു വാങ്കടെയിൽ ഷർട്ടൂരി പരമ്പര നേട്ടം ആഘോഷിച്ചപ്പോൾ ഭാരതീയർക്ക് അവൻ വെറുക്കപെട്ടവൻ ആയെങ്കിലും ഇംഗ്ലണ്ട് ആരാധകർക്ക് അവൻ പ്രിയപെട്ടവൻ ആവുക ആയിരുന്നു.

ഫ്രഡ്‌ഡി എന്ന ഓമനപേരിൽ അറിയപ്പെട്ടിരുന്ന ഈ ആറടി അഞ്ചു ഇഞ്ച് കാരൻ 1998 ലായിരുന്നു ആദ്യമായി ഇംഗ്ലണ്ട് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്.പരിക്കുകൾ അയാളെ തന്റെ തുടക്കകാലം മുതൽ വേട്ടയാടിയിരുന്നു. ടീമിൽ ഇടക്ക് എപ്പോഴോ വന്നു പോകുന്ന ഒരു താരമായി അദ്ദേഹം മാറി കൊണ്ടിരുന്നു.2002 ലെ കിവിസ് പര്യടനത്തിലാണ് ഫ്ലിന്റോഫ് തന്റെ ആൾ റൗണ്ട് മികവ് ലോകത്തിന് കാണിച്ചു കൊടുത്തത്. പക്ഷെ പിന്നീട് വന്ന ആഷേസിലും പരിക്ക് അയാളെ ഒരിക്കൽ കൂടി വേട്ടയാടി.

2003 മുതൽ 2005 വരെ ഒള്ള കാലഘട്ടം ആണ് അദ്ദേഹത്തിന്റെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നത്.ഈ വർഷങ്ങളിളാണ് ഫ്ലിന്റോഫ് തന്റെ ഉഗ്രരൂപം പുറത്തു എടുത്തിട്ട് ഒള്ളത്. വിൻഡിസിൻ എതിരെ നേടിയ 167 റൺസ് തന്റെ ബാറ്റിംഗ് മികവിനെ വരച്ചു കാട്ടുന്നതായിരുന്നു.വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ആഷസ് തിരിച്ചു പിടിച്ചപ്പോൾ പരമ്പരയിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടത് ഫ്രഡ്‌ഡി ആയിരുന്നു.2005 ലെ ആഷസ് സീരീസ് ലെ അവസാനത്തെ ടെസ്റ്റ്‌ മത്സരത്തിൽ ലീ യെ പുറത്താക്കിയ ശേഷം അദ്ദേഹത്തിനെ ആശ്വാസപ്പിക്കുന്ന ഫ്ലിന്റോഫിന്റെ ചിത്രം ക്രിക്കറ്റ്‌ ലെ ഐക്കണിക്ക് രംഗങ്ങളിൽ ഒന്നാണ്.

പക്ഷെ 2005 ന്ന് ശേഷം അയാളെ എന്നും പരിക്കുകൾ വേട്ടയാടുകയായിരുന്നു .അയാളിലെ താരം പയ്യെ ക്ഷയിക്കാൻ തുടങ്ങി. ഒടുവിൽ അയാൾ 2010 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു.

ആൻട്രു ഫ്ലിന്റോഫ് എന്ന താരത്തിന്റെ കരിയർ സ്റ്റാറ്റസ് പരിശോധിച്ചാൽ ഒരിക്കലും ഒരു ക്രിക്കറ്റ്‌ വിദഗ്ധനും തൃപ്തിയാകുന്ന ഒന്നല്ല. പക്ഷെ അയാളുടെ കളികൾ ലൈവായ കണ്ട ക്രിക്കറ്റ്‌ പ്രേമികൾ തന്നെ പറഞ്ഞു തരും ആരായിരുന്നു അയാൾ എന്ന്.

ഒരു ചെറിയ സംഭവം കൂടി ഓർത്തു കൊണ്ടു ഞാൻ നിർത്തുകയാണ്. അതെ, ടെസ്റ്റ്‌ ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച ഒരു ഓവർ.കുറച്ചു മാസങ്ങൾക്കു മുന്നേ ക്രിക്കറ്റ്‌ കൂട്ടായ്മ കളിൽ എല്ലാം പ്രചരിച്ച ഒരു സ്പെല്ല്. കാലിസിനെ പേസ് കൊണ്ടും സ്വിങ് കൊണ്ടും വട്ടം കറക്കിയ അതെ സ്പെല്ല് തന്നെ. ഇനിയും ആൻട്രു ഫ്ലിന്റോഫിലെ ക്രിക്കറ്റ്‌ താരത്തെ സംശയം ഉള്ളവർ ആ ഒരു സ്പെല്ല് മാത്രം കണ്ടാൽ മതി അയാൾ എന്തായിരുന്നു എന്നറിയാൻ.

ഞങ്ങൾ ഇന്ത്യക്കാർ ഏറെ വെറുത്ത സായിപ്പൻമാരുടെ അഹങ്കാരത്തിൻ ഒരായിരം ജന്മദിനാശംസകൾ

ഐഎസ്എല്ലിൽ വാർ സിസ്റ്റം വരുമോ? ആരാധകർക്ക് നല്ല വാർത്തകൾ പ്രതീക്ഷിക്കാം

ബ്ലാസ്റ്റേഴ്സിൻ്റ വിജയത്തിനിടയിലും സങ്കടകരമായ കാര്യം ഒന്നു മാത്രം…