ഐഎസ്എൽ ക്ലബ്ബ് ചെന്നൈ എഫ്സിയുടെ നായകനായ അനിരുദ്ധ് താപ്പ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ കായിക മാധ്യമമായ ഹാഫ് വേ ഫുട്ബോളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2016 മുതൽ ചെന്നൈയിന്റെ ഭാഗമായ താപ്പ ക്ലബ്ബിനായി ഇതുവരെ 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെയും മധ്യനിരയിലെ നിർണായക സാന്നിധ്യമാണ് താപ്പ.
ചെന്നൈയെൻ വിടാനൊരുങ്ങുന്ന താപ്പയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സി. താരവുമായി കുറച്ച് മാസങ്ങളായി മുംബൈ സിറ്റി എഫ്സി ചർച്ചകൾ നടത്തുന്നതായാണ് വിവരങ്ങൾ.
Also read: എഐഎഫ്എഫും കൈ വിട്ടു; കേരളാ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി
മുംബൈ സിറ്റി എഫ്സി പരിശീലകനായ ഡെസ് ബെക്കിങ്ഹാമിന് താരത്തെ ടീമിലെ ത്തിക്കാൻ അതിയായ ആഗ്രഹമുണ്ട്. എന്നാൽ ചെന്നൈയിൻ എഫ്സിയുമായി താരത്തിന് ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്.
Also Read: ഹൈദരാബാദിന് അടുത്ത സീസണിൽ വിദേശ പരിശീലകനില്ല; പകരമെത്തുന്നത് സൂപ്പർ ഇന്ത്യൻ കോച്ച്
അതിനാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ മുംബൈയ്ക്ക് ട്രാൻസ്ഫർ തുക കൂടി മുടക്കേണ്ടി വരും. താപ്പയെ പോലുള്ള ഒരു താരത്തിന് വമ്പൻ ട്രാൻസ്ഫർ തുകയായി ചെന്നൈ ആവശ്യപ്പെടുക.