സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗംഭീര ഫോമിലാണ് ബാറ്റ്സ്‌മാൻ അജിങ്ക്യ രഹാനെ. താരം നിലവിൽ SMATൽ മുംബൈക്കായി ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. രഹാനയുടെ ഇടിവെട്ട് പ്രകടനത്തിൽ മുംബൈ ടീം സെമി ഫൈനലിലേക്കും കുതിച്ചിരിക്കുകയാണ്.
താരം ഏഴു മല്‍സരങ്ങളിലായി ആറ് ഇന്നിങ്‌സുകളിൽ നിന്ന് 334 റൺസുകളാണ് രഹാനെ നേടിയത്. നിലവിൽ 167.83ആണ് രഹാനയുടെ സ്‌ട്രൈക്ക് റേറ്റ്. അതോടൊപ്പം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ് അദ്ദേഹം.
31 ഫോറുകളും 14 സിക്‌സറുകളുമാണ് രഹാനെ ഇതിനകം അടിച്ചത്. താരം കളിച്ച കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് നാല് ഇന്നിങ്സിലും ഫിഫ്റ്റി നേടിയിരുന്നു. 95 റണ്‍സാണ് രഹായുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
നിലവിൽ രഹാനയുടെ തകർപ്പൻ ഫോം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏറെ പ്രതിക്ഷയാണ് നൽക്കുന്നത്. നിലവിൽ അടുത്ത സീസണിലേക്ക് KKR ന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രഹാനെയാണ്. 1.5 കോടിക്കായിരുന്നു രഹാനെയെ KKR ഓക്ഷനിൽ സ്വന്തമാക്കിയത്.