in

LOVELOVE

മെസ്സിക്കും ക്രിസ്ത്യാനോയ്ക്കും മറ്റൊരു അപൂർവ്വ റെക്കോഡ് കൂടി…

ഫുട്ബോൾ ലോകത്തെ പരമോന്നത പുരസ്കാരങ്ങളും ഇവർ പങ്കെട്ടെടുത്തു വച്ചിരിക്കുകയാണ്. 2021 ഈ രണ്ടു താരങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വർഷം തന്നെയായിരുന്നു. അപൂർവ റെക്കോഡ്കളിലും ഈ രണ്ടു താരങ്ങൾ ഒന്നിച്ചത് കാലത്തിൻറെ കാവ്യനീതി ആകാം.

Lionel Messi & Cristiano Ronaldo [SportBible]

സമകാലിക ഫുട്ബോളിലെ ഇതിഹാസങ്ങൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. നിലവിൽ അവർക്കൊപ്പം പന്തു കിട്ടുന്ന താരങ്ങൾക്ക് ആർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത ഉയരത്തിലാണ് ഈ രണ്ട് ഇതിഹാസങ്ങൾ. കാൽപ്പന്തുകളിയുടെ ചരിത്രപുസ്തകത്തിൽ തങ്കലിപികളാൽ എഴുതിച്ചേർക്കേണ്ട പേരുകളാണ് ഇവരുടേത്.

നിലവിൽ ലോക ഫുട്ബോളിലെ ഒട്ടുമിക്ക റെക്കോർഡുകളും ഈ രണ്ട് മഹാരഥന്മാരുടെ യും കാൽക്കീഴിലാണ് സ്പാനിഷ് ലീഗിലെ റെക്കോർഡുകൾ മുഴുവൻ ലയണൽ മെസ്സിയുടെ കാൽക്കീഴിലും ചാമ്പ്യൻസ് ലീഗിലെ റെക്കോർഡുകൾ മുഴുവൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ കാൽക്കീഴിലുമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി കാൽപന്തുകളി അടക്കിവാഴുന്ന ഇവർക്ക് പകരക്കാരെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

Lionel Messi & Cristiano Ronaldo [SportBible]

ഫുട്ബോൾ ലോകത്തെ പരമോന്നത പുരസ്കാരങ്ങളും ഇവർ പങ്കെട്ടെടുത്തു വച്ചിരിക്കുകയാണ്. 2021 ഈ രണ്ടു താരങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വർഷം തന്നെയായിരുന്നു. ഫുട്ബോൾ ലോകം നടുങ്ങി പോയ രണ്ട് ട്രാൻസ്ഫറുകൾ ഈ താരങ്ങൾ നടത്തി. ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നപ്പോൾ ലയണൽ മെസ്സി ബാഴ്സലോണ വിട്ടു പാരീസ് സെന്റ് ജർമനിലേക്ക് പോയി.

ഇരുവരും പുതിയ ക്ലബ്ബുകളിലേക്ക് എത്തിയെങ്കിലും അവിടെ അവർ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം പുറത്തെടുത്തുവോ എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ ഒന്ന് ശങ്കിക്കേണ്ട ഗതി വരും. 2021 കലണ്ടർ വർഷത്തിൽ താരങ്ങൾ ടീം വിട്ടു മാറിയെങ്കിലും തങ്ങൾ കളിച്ചോ പഴയ ക്ലബ്ബുകളുടെ ഈ കലണ്ടർ വർഷത്തിലെ ടോപ്സ്കോറർമാർ ഈ രണ്ട് ഇതിഹാസ താരങ്ങൾ തന്നെയാണ്.

2021ല്‍ 28 ഗോളുകളാണ് മെസ്സി ബാഴ്‌സലോണക്ക് വേണ്ടി സ്വന്തമാക്കിയത്. 15 ഗോളുകളുമായി അന്റോയിന്‍ ഗ്രിസ്മാനാണ് മെസ്സിക്ക് താഴെയായി രണ്ടാം സ്ഥാനത്തുള്ളത്. ഇറ്റാലിയൻ ക്ലബ് യുവൻറസ് ടോപ്സ്കോറർ 20 ഗോൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ ആണ്. 17 ഗോളുകളുമായി അല്‍വാരോ മൊറാട്ടയാണ് ക്രിസ്റ്റ്യാനോക്ക് താഴെയായി ഉള്ളത്. പാതിവഴിയിൽ ടീം വിട്ടുപോയിട്ടു പോലും ടോപ് സ്കോർ ആവുന്ന അപൂർവ റെക്കോഡ്കളിലും ഈ രണ്ടു താരങ്ങൾ ഒന്നിച്ചത് കാലത്തിൻറെ കാവ്യനീതി ആകാം.

പാരീസിൽ മെസ്സി നേരിടുന്ന പ്രശ്നം എന്താണെന്നും മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം പുറത്തു വരണമെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും സഹതാരം പറയുന്നു…

മെസ്സിയുടെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്സലോണയാണ് അയാൾ അവിടേക്ക് തന്നെ തിരിച്ചു പോകുമെന്ന് PSG താരം…