in

LOVELOVE LOLLOL OMGOMG

മെസ്സിക്ക് പിന്നാലെ. മറ്റൊരു ബാഴ്സ താരം പിസ്ജിയിലേക്ക്, വാക്കാലുള്ള കരാറിൽ എത്തിയെന്ന് റിപ്പോർട്ട്‌

ഡെംബെലെ ട്രാൻസ്ഫറിൽ ബാഴ്സലോണ 20മില്യൺ യൂറോയാണ് പ്രതീക്ഷിക്കുന്നത്. വിന്റർ ട്രാൻസ്ഫർ ജാലകം ജനുവരി 31-ന് അവസാനിക്കാനിരിക്കെ താരത്തെ വരും മണിക്കൂറുകളിൽ സ്വന്തമാക്കാൻ പിസ്ജിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ താരത്തെ സീസൺ അവസാനിക്കുന്നതോടെ പിസ്ജി സ്വന്തമാക്കിയേക്കും, ജൂണിൽ ഫ്രീ ഏജന്റാകുന്ന ഡെംബെലെയുമായി മുൻകൂട്ടി കരാറിൽ ഒപ്പുവെക്കാനും പിസ്ജിക്ക് കഴിയും.

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് താരമായ ഉസ്മാനെ ഡെംബെലെ പാരിസ് സെന്റ് ജർമയിനിലേക്ക് എത്തുമെന്ന് റിപ്പോർട്ട്‌. ഈ വരുന്ന ജൂണിൽ ബാഴ്സലോണയുമായി കരാർ അവസാനിക്കാനിരിക്കുന്ന 24-കാരനുമായി സ്പാനിഷ് ക്ലബ്ബ്‌ കരാർ ഇതുവരെയും പുതുക്കിയിട്ടില്ല.

ഡെംബെലെയുടെ ട്രാൻസ്ഫർ സംബന്ധിച്ച് പാരിസ് സെന്റ് ജർമയിനും എഫ്സി ബാഴ്സലോണയും തമ്മിൽ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ടെന്ന് ഫൂട്ട് മെർകാടോ റിപ്പോർട്ട്‌ ചെയ്യുന്നു. വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ടെന്നും എന്നാൽ ട്രാൻസ്ഫർ ഫീ സംബന്ധിച്ച കാര്യങ്ങളിലാണ് നിലവിൽ ചർച്ചകൾ നടക്കുന്നതുമെന്നാണ് റിപ്പോർട്ട്‌.

ഡെംബെലെ ട്രാൻസ്ഫറിൽ ബാഴ്സലോണ 20മില്യൺ യൂറോയാണ് പ്രതീക്ഷിക്കുന്നത്. വിന്റർ ട്രാൻസ്ഫർ ജാലകം ജനുവരി 31-ന് അവസാനിക്കാനിരിക്കെ താരത്തെ വരും മണിക്കൂറുകളിൽ സ്വന്തമാക്കാൻ പിസ്ജിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ താരത്തെ സീസൺ അവസാനിക്കുന്നതോടെ പിസ്ജി സ്വന്തമാക്കിയേക്കും, ജൂണിൽ ഫ്രീ ഏജന്റാകുന്ന ഡെംബെലെയുമായി മുൻകൂട്ടി കരാറിൽ ഒപ്പുവെക്കാനും പിസ്ജിക്ക് കഴിയും.

വരുന്ന ജൂണിൽ കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരം എംബാപ്പെ ക്ലബ്ബ്‌ വിട്ടേക്കുമെന്ന് ശക്തമായ വാർത്തകൾ നിലനിൽക്കേ, എംബാപ്പെക്ക് പകരക്കാരാനാകാൻ ഉസ്മാനെ ഡെംബെലെക്ക് കഴിഞ്ഞേക്കും. എന്തായാലും മുൻ സഹതാരമായ ലയണൽ മെസ്സിക്കൊപ്പം ഡെംബെലെ പാരിസിൽ കളിക്കുമോ എന്നത് കാത്തിരുന്നു കാണാം.

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു,ബ്ലാസ്റ്റേഴ്‌സിൻ സീസണിലെ രണ്ടാം തോൽവി…

തന്റെ ടീമിൽ തനിക്കു അഭിമാനം തോന്നിയെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്..