വമ്പൻ പേരുകൾക്ക് പിന്നാലെ പോകുന്ന ഐഎസ്എൽ ക്ലബ്ബുകളുടെ കാലം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ താരങ്ങളുടെ ഫിറ്റ്നസ്സും ക്വാളിറ്റിയും തന്നെയാണ് ക്ലബ്ബുകൾക്ക് പ്രാധാന്യം. തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഇത്തരം താരങ്ങളെ ക്ലബ്ബുകൾ റാഞ്ചുന്നുമുണ്ട്. അത്തരത്തിൽ ഒരു ക്വാളിറ്റി സൈനിങ് ഇപ്പോൾ ഐഎസ്എല്ലിൽ നടന്നിരിക്കുകയാണ്.
ALSO READ: കടുത്ത സാമ്പത്തിക പ്രതിസന്ധി; ഹൈദരാബാദിന് പിന്നാലെ മറ്റൊരു ക്ലബിന് കൂടി മരണമണി??
സ്പാനിഷ് പ്രൊഫഷണൽ താരമായ എഡ്ഗർ മെൻഡെസാണ് ആ താരം. ബംഗളുരു എഫ്സിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. താരത്തെ ബംഗളുരു സ്വന്തമാക്കിയതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ സ്ഥിരീകരിക്കുന്നുണ്ട്.
ALSO READ: തെറ്റ് ആവർത്തിക്കില്ല; യുവതാരത്തിന്റെ കാര്യത്തിൽ മികച്ച നീക്കം നടത്തി സ്കിങ്കിസ്
34 കാരനായ താരം വിങ്ങറാണ്. അടുത്ത സീസണിൽ ബംഗളുരുവിന്റെ മുന്നേറ്റനിരയുടെ നായകൻ മെൻഡസ് തന്നെയായിയിരിക്കും. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ നിന്നാണ് താരം കളി പഠിച്ചത്. റയലിന്റെ സി ടീമിലും താരം കളിച്ചിട്ടുണ്ട്.
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ ഓഫർ തള്ളി യുവതാരം; രണ്ട് പ്രധാന അപ്‌ഡേറ്റുകൾ പുറത്ത്
ഗ്രാനഡ, അലാവസ് തുടങ്ങിയ ലാലിഗ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം മെക്‌സിക്കൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ നെകാക്സയിൽ നിന്നുമാണ് താരത്തെ ബെംഗളൂരു സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ: ഇത്തിരിക്കുഞ്ഞന്മാരെ വമ്പന്മാരാക്കിയവൻ; ഒരു രാജ്യം ആദരിച്ച സൂപ്പർ പരിശീലകൻ ഇന്ത്യൻ ഫുട്ബാളിലേക്ക്
മിക്കുവിന് ശേഷം ബംഗളുരു സ്വന്തമാക്കുന്ന ഒരു ഹൈ പ്രൊഫൈൽ താരം കൂടിയാണ് മെൻഡസ്. കരിയറിൽ ഇതിനോടകം 400 ലധികം മത്സരം കളിച്ച പരിചയസമ്പത്തും താരത്തിനുണ്ട്.