in , , ,

LOVELOVE

വീണ്ടും ഒരു മലയാളി താരം ഐ എസ് എൽ ക്ലബ്ബിലേക്ക്..

ലെഫ്റ്റ് ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ. പക്ഷെ പ്രതിരോധത്തിൽ എവിടെ വേണേലും താരത്തിന് കളിക്കാൻ സാധിക്കും.98 ശതമാനം സാധ്യതയാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം താരം ജംഷഡ്പൂരിലേക്ക് ചേക്കേറാൻ.

ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യക്കാർ മലയാളി താരങ്ങൾക്ക് വേണ്ടിയാണ്. ഇതിനോടകം തന്നെ പല മലയാളി താരങ്ങളും ഐ എസ് എൽ ക്ലബ്ബിലേക്ക് കൂടു മാറി കഴിഞ്ഞു. ഇനിയും പല മലയാളി താരങ്ങളും ഐ എസ് എൽ ക്ലബ്ബിലേക്ക് കൂടുമാറുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം കഴിഞ്ഞ സീസണിലെ ഐ എസ് എൽ ഷിൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ് സി ഇപ്പോൾ ഒരു മലയാളി താരത്തിന് വേണ്ടി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.ഗോകുലം കേരള താരം മുഹമ്മദ്‌ ഉവൈസിന് വേണ്ടിയാണ് ക്ലബ്‌ രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ സീസണിൽ ഐ ലീഗ് നേടിയ ടീമിലെ അംഗമായിരുന്നു ഉവൈസ്.

നിലവിൽ 2024 മെയ്‌ വരെ താരത്തിന് ഗോകുലം കേരളയിൽ കരാറുണ്ട്.8.33 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.കഴിഞ്ഞ ഐ ലീഗ് സീസണിൽ 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും മൂന്നു അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

ലെഫ്റ്റ് ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ. പക്ഷെ പ്രതിരോധത്തിൽ എവിടെ വേണേലും താരത്തിന് കളിക്കാൻ സാധിക്കും.98 ശതമാനം സാധ്യതയാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം താരം ജംഷഡ്പൂരിലേക്ക് ചേക്കേറാൻ.

ഏഷ്യൻ കപ്പിന് യോഗ്യത നേടി ടീം ഇന്ത്യ..

കോഹ്ലിക്കും രോഹിത്തിനും ഒപ്പമെത്തി കിഷൻ..