in

LOVELOVE LOLLOL AngryAngry OMGOMG CryCry

മെസ്സിയെ രണ്ടാമനാക്കി റൊണാൾഡോ; ആ അപൂർവ നേട്ടം ഇനി റോണോയ്ക്ക് സ്വന്തം

ബാലൻ ഡി ഓർ പുരസ്കാരങ്ങളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയക്കാൾ രണ്ട് പുരസ്കാരം ലയണൽ മെസ്സിക്ക് കൂടുതലുണ്ടെങ്കിൽ പോലും ഫുട്ബോൾ ലോകത്തെ പുതിയ ചർച്ചകൾ ലയണൽ മെസ്സിയെ ഇക്കാര്യത്തിൽ റൊണാൾഡോയ്ക്ക് മറികടക്കാനാവുമോ എന്നാണ്. ഇരുവരും കരിയറിലെ ഏറ്റവും അവസാന കാലഘട്ടത്തിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ മെസ്സിയുടെ ഈ നേട്ടത്തെ മറികടക്കാൻ റൊണാൾഡോയ്ക്ക് സാധിക്കുമോ എന്നുള്ളതും ഒരു ചോദ്യചിഹ്നമാണ്.

ഈ വർഷത്തെ ബാലൻഡിയോർ പുരസ്കാരം ലഭിച്ചത് ലയണൽ മെസ്സിക്കാണെങ്കിലും ബാലൻ ഡി ഓർ പുരസ്കാരത്തിൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

ബാലൻഡിയോർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ താരം എന്ന അപൂർവ ബഹുമതിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ഇതുവരെയുള്ള ബാലൻഡിയോർ നോമിനേഷനുകൾ നിന്നായി 3781 പോയിന്റുകൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. പോയിന്റ് നിലയിൽ ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ലയണൽ മെസ്സി ഉള്ളത്. 3574 പോയിന്റുകളാണ് ലയണൽ മെസ്സിക്ക് ഉള്ളത്.

ലയണൽ മെസ്സി ഏഴ് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയാവട്ടെ അഞ്ചു തവണയാണ് ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായത്. പുരസ്കാരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ മെസ്സിക്ക് പിന്നിലാണെങ്കിലും ബാലൻഡിയോർ ചരിത്രത്തിലെ പോയിന്റുകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ ലയണൽ മെസിയേക്കാൾ മുൻപന്തിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്.

ബാലൻ ഡി ഓർ പുരസ്കാരങ്ങളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയക്കാൾ രണ്ട് പുരസ്കാരം ലയണൽ മെസ്സിക്ക് കൂടുതലുണ്ടെങ്കിൽ പോലും ഫുട്ബോൾ ലോകത്തെ പുതിയ ചർച്ചകൾ ലയണൽ മെസ്സിയെ ഇക്കാര്യത്തിൽ റൊണാൾഡോയ്ക്ക് മറികടക്കാനാവുമോ എന്നാണ്. ഇരുവരും കരിയറിലെ ഏറ്റവും അവസാന കാലഘട്ടത്തിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ മെസ്സിയുടെ ഈ നേട്ടത്തെ മറികടക്കാൻ റൊണാൾഡോയ്ക്ക് സാധിക്കുമോ എന്നുള്ളതും ഒരു ചോദ്യചിഹ്നമാണ്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണോ റൊണാൾഡോ കളിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പേരിനൊത്ത പ്രതാപം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

മറുഭാഗത്ത് മെസ്സിയുടെ അവസ്ഥയും ഏതാണ്ട് സമമാണ്. ബാഴ്സയിൽ തിളങ്ങിയ മെസ്സിയുടെ നിഴൽ മാത്രമാണ് പിഎസ്ജിയിൽ ഉള്ളത്. ഇരുവരുടെയും നിലവിലെ മോശം ഫോമിന് കാരണം നിലവിലെ ടീമുകളുടെ പരിശീലകൻമാരാണ് എന്നുള്ള ആരോപണം ആരാധകർക്കിടയിലുണ്ട്.ഇരുടീമുകളുടെയും പരിശീലകർ മാറിയാൽ ഇരുവർക്കും വീണ്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ലോർഡ്സിന്റെ ബാൽക്കണിയിൽ ദാദയെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചവൻ

മെസ്സി തന്നെ അർഹൻ, വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകി PSG പരിശീലകൻ…