“തിരിച്ചു വരും അതിശക്തമായി നന്ദി പറഞ്ഞു ബ്ലാസ്റ്റേഴ്‌സ്”ബംഗളൂരുവിനെതിരെ നടന്ന മത്സരത്തോട് കൂടി ബ്ലാസ്റ്റേഴ്‌സ് ഈ സീസണും നിരാശയോടെ അവസാനിപ്പിച്ചു ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിജയിക്കേണ്ടേ മത്സരമായിരുന്നു അത്.
എക്സ്ട്രാടൈമിൽ ബംഗളൂരു നായകൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി നേടിയ ഒരു വിവാദ ഗോളിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചത്.
കോച്ച് ഇവാൻ ടീമിനെ തിരിച്ചു വിളിച്ചു കളി അവസാനിപ്പിച്ച് പോയതും ഇതുവരെ കാണാത്ത സംഭവങ്ങളായിരുന്നു.ഇവാന്റെ നിലപാടിനെ എല്ലാവരും പ്രശ്മസിച്ചു.
ഉജ്വല വരവേല്‍പ്പാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് കൊച്ചിയില്‍ ആരാധകരൊരുക്കിയത്. എക്സ്‍ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ അധികസമയത്തിന്‍റെ 96-ാം മിനുറ്റിൽ ഛേത്രി തിടുക്കത്തില്‍ എടുത്ത ഫ്രീകിക്കിലൂടെയായിരുന്നു ബംഗളൂരുവിന്‍റെ ഗോള്‍. ഫ്രീകിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറെടുക്കും മുമ്പ് ഛേത്രി കിക്കെടുത്തതോടെ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സൂഖൻ സിംഗ് ഗില്ലിന് ഒന്നും ചെയ്യാനായില്ല. അതേസമയം യൂറോപ്പിൽ നിന്നുള്ള പ്രമുഖ റഫറിമാർ ഗോള്‍ അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
തോൽവിയിലും അഭിമാനത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ അവസാനിപ്പിക്കുന്നത്.