in , ,

CryCry

മാനേക്ക്‌ പുറമെ മറ്റൊരു സൂപ്പർ താരം കൂടി ലിവർപൂൾ വിടുമെന്ന് മുൻ ലിവർപൂൾ താരം..

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ റോബർട്ടോ ഫിർമിനോ താൻ ആഗ്രഹിക്കുന്നത്ര തവണ കളിച്ചില്ല. അവൻ ഒരു കാല ഘട്ടത്തിൽ സ്ഥിരമായി കളിച്ചു. മികച്ച കളി പുറത്തെടുത്തു.ഇത് ഫുട്ബോളിന്റെ ചക്രമാണ്.

കഴിഞ്ഞ ദിവസമാണ് ലിവർപൂൾ വിട്ട് സാദിയോ മാനേ ബയേൺ മ്യുണിക്കിലേക്ക് ചേക്കേറിയത്. ഇപ്പോൾ മാനേക്ക്‌ പുറമെ മറ്റൊരു സൂപ്പർ താരം കൂടി ലിവർപൂൾ വിടുമെന്ന് മുൻ ലിവർപൂൾ താരമായ സ്റ്റുവർട്ട് ഡൗണിങ് പറയുകയാണ്.റോബർട്ട്‌ ഫിർമിനോയാണ് അദ്ദേഹം ഉദ്ദേശിക്കുന്ന സൂപ്പർ താരം.360 സ്പോർട്സ് ടീവീക്ക്‌ കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ റോബർട്ടോ ഫിർമിനോ താൻ ആഗ്രഹിക്കുന്നത്ര തവണ കളിച്ചില്ല. അവൻ ഒരു കാല ഘട്ടത്തിൽ സ്ഥിരമായി കളിച്ചു. മികച്ച കളി പുറത്തെടുത്തു.ഇത് ഫുട്ബോളിന്റെ ചക്രമാണ്.

ഡിയോഗോ ജോട്ട വന്ന് എല്ലാവരെയും അമ്പരപ്പിച്ചു. പിന്നീട് സാദിയോ മാനെ, മുഹമ്മദ് സലാ, ലൂയിസ് ദിയാസ് എന്നിവർ ഫിർമിനോയെക്കാൾ മികച്ച രീതിയിൽ കളിച്ചു . ലിവർപൂൾ പോലുള്ള ക്ലബ്ബുകൾക്കായി കളിക്കുമ്പോൾ നിങ്ങൾ എപ്പോഴും മികച്ച കളി കളിക്കണം.

ഫിർമിനോ ഇപ്പോൾ ഡാർവിൻ നുനെസിന് പകരകാരനായ താരമാവും.രണ്ട് സീസണുകൾക്ക് മുമ്പ് ഫിർമിനോയെ ഫോമിലേക്ക് തിരികെ കൊണ്ടുവരാൻ അവർക്ക് കഴിയുമെങ്കിൽ, ലിവർപൂളിന് ഇത് മറ്റൊരു മികച്ച മാനമാണ്, പക്ഷേ ഇത് അദ്ദേഹത്തിന്റെ അവസാന വർഷമായിരിക്കും, അല്ലെങ്കിൽ ജനുവരിയിൽ അദ്ദേഹം കൂടുമാറിയേക്കുമെന്നും ഡൗണിങ് കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത താരത്തെ സ്വന്തമാക്കി

2025 വരെ ഐ എസ് എല്ലിൽ തരംതാഴ്ത്തൽ ഉണ്ടാകില്ല..