in ,

‘പെർഫെക്റ്റ് 10‘; രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പത്ത് വിക്കെറ്റും എടുത്ത് അൻഷുൽ…

created by InCollage

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഗംഭീര നേട്ടവുമായി ഹരിയാന ഫാസ്റ്റ് ബൗളർ അൻഷുൽ കംബോജ്. കേരളത്തിനെതിരായ ആദ്യ ഇന്നിങ്സിലെ പത്ത് വിക്കെറ്റും എടുത്തിയിരിക്കുകയാണ് അൻഷുൽ കംബോജ്.

39 വർഷങ്ങൾക്ക് ശേഷം ആദ്യമായാണൊരു താരം ഒരു ഇന്നിങ്സിൽ തന്നെ പത്ത് വിക്കെറ്റും എടുത്തിയിരിക്കുന്നത്. 23 കാരൻ കേരളത്തിന്റെ ബാറ്റിംഗ് നിരയെ കീറിമുറിച്ച് 10/49 എന്ന സെൻസേഷണൽ സ്‌പെൽ നൽകി.

താരത്തിന്റെ മികച്ച പ്രകടനത്തിൽ കേരളം ആദ്യ ഇന്നിങ്സിൽ 291 റൺസിന് പുറത്തായി. അൻഷുൽ മുൻപ്, ബംഗാൾ ബൗളർ പ്രേമാങ്‌സു ചാറ്റർജി രാജസ്ഥാന്റെ പ്രദീപ്‌ സുന്ദരം എന്നിവരാണ് ഒരു ഇന്നിങ്സിൽ പത്ത് വിക്കെറ്റ് എടുത്ത താരങ്ങൾ.

അൻഷുലിന്റെ ഈയൊരു പ്രകടനത്തോടെ ഐപിഎൽ മെഗാ ഓക്ഷനിൽ താരത്തിന്റെ സ്റ്റാർ വാല്യൂ ഒന്നും കൂടി ഉയർന്നിരിക്കുകയാണ്. താരം IPL 2024 സീസണിൽ മുംബൈ ഇന്ത്യൻസിനായാണ് കളിച്ചിരുന്നത്.

സഞ്ജു സേഫാണ്; ഇനിയും ലൈഫ് ലൈനുണ്ട്

രാജസ്ഥാൻ റോയല്സിൽ വൻ വിമർശനമേറ്റു വാങ്ങിയ താരത്തെ സ്വന്തമാക്കാൻ കെകെആർ രംഗത്ത്