in

LOVELOVE OMGOMG LOLLOL CryCry AngryAngry

അന്റോണിയോ ഹബാസ് വീണ്ടും അവതരിക്കുന്നു, ഈ തവണ എ ടി കെ മോഹൻ ബഗാന്റെ ചിരവൈരികളെ കളി പഠിപ്പിക്കും

2009 ൽ സൺ ഡൗൺസ് എന്നാ ദക്ഷിണ ആഫ്രിക്കൻ ക്ലബ്ബിലൂടെയാണ് അദ്ദേഹം തന്റെ പരിശീലന കരിയർ ആരംഭിച്ചത്. ഏറ്റവും അവസാനം പരിശീലിപ്പിച്ച ക്ലബ്‌ എ ടി കെ മോഹൻ ബഗാനാണ്. കഴിഞ്ഞ സീസൺ ഇടക്ക് അദ്ദേഹത്തിന് എ ടി കെ മോഹൻ ബഗാൻ പുറത്താക്കിയിരുന്നു.

അന്റോണിയോ ഹബാസ് വീണ്ടും അവതരിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ എ ടി കെ മോഹൻ ബഗാനെ വമ്പൻ ശക്തിയാക്കി മാറ്റിയ പരിശീലകനാണ് അദ്ദേഹം.എ ടി കെ ക്ക് വേണ്ടി രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടികൊടുത്ത പരിശീലകൻ കൂടിയാണ് ഹബാസ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹബാസിന് മൂന്ന് ഇന്ത്യൻ ക്ലബ്ബുകളിൽ നിന്ന് ഓഫർ ലഭിച്ചിട്ടുണ്ട്.അതിൽ രണ്ടെണ്ണം ഐ ലീഗ് ക്ലബ്ബാണ്. ഈ ക്ലബ്ബുകൾ ഏതാണെന്ന് വ്യക്തമല്ല.

ഹബാസിൽ താല്പര്യം കാണിച്ച മൂന്നാമത്തെ ക്ലബ്‌ ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബാണ്. എ ടി കെ മോഹൻ ബഗാന്റെ ചിരവൈരികളായ ഈസ്റ്റ്‌ ബംഗാളാണ് മൂന്നാമത്തെ ക്ലബ്.ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലുള്ള ഈസ്റ്റ്‌ ബംഗാളിൽ പുതിയ ചരിത്രം അദ്ദേഹത്തിന് കുറിക്കാൻ സാധിക്കുമോ.

2009 ൽ സൺ ഡൗൺസ് എന്നാ ദക്ഷിണ ആഫ്രിക്കൻ ക്ലബ്ബിലൂടെയാണ് അദ്ദേഹം തന്റെ പരിശീലന കരിയർ ആരംഭിച്ചത്. ഏറ്റവും അവസാനം പരിശീലിപ്പിച്ച ക്ലബ്‌ എ ടി കെ മോഹൻ ബഗാനാണ്. കഴിഞ്ഞ സീസൺ ഇടക്ക് അദ്ദേഹത്തിന് എ ടി കെ മോഹൻ ബഗാൻ പുറത്താക്കിയിരുന്നു.

എ ടി കെ മോഹൻ ബഗാൻ പുറമെ മറ്റൊരു ഇന്ത്യൻ ക്ലബ്ബായ പൂനെ സിറ്റിയെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലേക്ക് തിരകെ വരുമോ എന്ന് അറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം. നിലവിൽ ഒരു ക്ലബ്ബിന്റെയും പരിശീലകനല്ല അദ്ദേഹം.

മൂന്നാം വട്ടവും സഞ്ജു ഹസരംഗക്ക്‌ മുന്നിൽ വീഴുമോ??

ബാംഗ്ലൂർ സൂപ്പർ താരം ഐ പി എൽ പെരുമാറ്റ ചട്ടം ലംഘിച്ചു, താരത്തിന് താക്കീത് നൽകി..