in ,

LOVELOVE LOLLOL OMGOMG

കാത്തിരുന്ന നീക്കം; ഹബ്ബാസ് ഇന്ത്യൻ പരിശീലക വേഷത്തിലേക്ക്….

വിയറ്റ്നാം ഫുട്ബോളിൽ വിപ്ലവം സൃഷ്‌ടിച്ച പാർക് ഹാങ് സിയോ, റൊമാനിയൻ ഇതിഹാസ താരവും ഐഎസ്എല്ലിൽ പുണെ സിറ്റി എഫ്സിയുടെ മുൻ താരവുമായ അഡ്രിയാൻ മുട്ടു, മുൻ ജപ്പാൻ പരിശീലകൻ ഫിലിപ്പെ ട്രൗസിയർ, മുൻ മെക്സിക്കൻ പരിശീലകൻ മിഗുൽ ഹെരേര തുടങ്ങിയ പ്രമുഖർ ഹബാസിനെ കൂടാതെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കിയതിന് പിന്നാലെ പുതിയ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എഐഎഫ്എഫ് അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ ആരാധകർ ചില പരിശീലകരുടെ പേരുകൾ നിർദേശിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്നു മുൻ മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ്. എന്നാൽ പരിശീലക കളരിയിൽ നിന്നും വിട്ട് നിന്ന ആദ്ദേഹം ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് താല്പര്യം അറിയിക്കില്ലെന്നായിരുന്നു പലരും കരുതിയിരുന്നത്.

ALSO READ; ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകി വീണ്ടും മാർക്കസിന്റെ ട്വീറ്റ്

എന്നാൽ ആ കണക്ക്കൂട്ടൽ പിഴച്ചിരിക്കുകയാണ്.ദേശീയ വാർത്ത ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ഹബാസ് ഇന്ത്യയുടെ പുതിയ പരിശീലകനാവാനുള്ള അപേക്ഷ നൽകിയെന്നാണ്.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ദുർബലർ; തായ്ലാൻഡിലെ പദ്ധതികൾ പാളിയതായി സൂചന

നേരത്തെ എഐഎഫ്എഫ് പുതിയ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ സ്വീകരിച്ചിരുന്നു. ജൂലായ് 3 ന് അപേക്ഷകൾ അയക്കേണ്ട കാലാവധി കഴിയുകയും ചെയ്‌തിരുന്നു.ഇതിനോടകം 291 പരിശീലകരാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്. ഇതിൽ ഹബാസും ഉൾപ്പെടുന്നു എന്നാണ് പിടിഐയുടെ റിപ്പോർട്ട്.

ALSO READ: ആഭ്യന്തര, വിദേശ ട്രാൻസ്ഫറുകൾ; ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട 4 അപ്‌ഡേറ്റുകൾ പുറത്ത്

വിയറ്റ്നാം ഫുട്ബോളിൽ വിപ്ലവം സൃഷ്‌ടിച്ച പാർക് ഹാങ് സിയോ, റൊമാനിയൻ ഇതിഹാസ താരവും ഐഎസ്എല്ലിൽ പുണെ സിറ്റി എഫ്സിയുടെ മുൻ താരവുമായ അഡ്രിയാൻ മുട്ടു, മുൻ ജപ്പാൻ പരിശീലകൻ ഫിലിപ്പെ ട്രൗസിയർ, മുൻ മെക്സിക്കൻ പരിശീലകൻ മിഗുൽ ഹെരേര തുടങ്ങിയ പ്രമുഖർ ഹബാസിനെ കൂടാതെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ALSO READ: ലക്ഷ്യം പകർന്ന് സ്റ്റാറെ; തായ്ലാൻഡിൽ നിന്നും ആരാധകർക്ക് ശുഭകരമായ കാഴ്ചകൾ

അപേക്ഷകരിൽ എഐഎഫ്എഫ് ഫിൽറ്റർ ചെയ്യ്തായിരിക്കും പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക. പരിശീലകർ ആവശ്യപ്പെടുന്ന പ്രതിഫലമടക്കം പരിഗണിച്ചാണ് എഐഎഫ്എഫ് പുതിയ പരിശീലകനിലെത്തുക.

ലക്ഷ്യം പകർന്ന് സ്റ്റാറെ; തായ്ലാൻഡിൽ നിന്നും ആരാധകർക്ക് ശുഭകരമായ കാഴ്ചകൾ

ലോകകപ്പ് മാത്രമല്ല, റൊണാൾഡോയ്ക്ക് വേറെയൊരു ലക്ഷ്യം കൂടിയുണ്ട്; വെളിപ്പെടുത്തി സുഹൃത്ത് അഡ്രിയാൻ മുട്ടു