മാഞ്ചേസ്റ്റർ യുണൈറ്റഡ് യുവ താരം ആന്റണി എലാങ്ക എല്ലാവരും മാതൃകയാക്കണ്ട താരമാണെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ രാൾഫ് രാഗ്നിക്ക്. ഇന്ന് പുലർച്ചെ നടന്ന അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചേസ്റ്റർ യുണൈറ്റഡ് മത്സരം ശേഷം മാധ്യമങ്ങളെ കാണുമ്പോളാണ് യുവതാരത്തെ പറ്റി പരിശീലകൻ മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഒരു സ്വപ്നം സാക്ഷാത്കരിച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. അവൻ സന്തോഷത്തോടെയാണ് കളിക്കുന്നത്. അവനെ മറ്റു താരങ്ങൾ മാതൃകയാക്കേണ്ടതാണ്.അവൻ ഫുട്ബോൾ നന്നായി ആസ്വദിക്കുന്നു.
ഫുട്ബോൾ ഒരു മികച്ച കായിക ഇനമാണ്. ആരാധകർക്കും വേണ്ടി കളിക്കുമ്പോഴും നാം ആസ്വദിച്ചു തന്നെ കളിക്കണണമെന്ന് അവൻ കാട്ടിതരുന്നു.അടുത്ത ആഴ്ചകളിലും അദ്ദേഹം ഈ പ്രകടനം തന്നെ തുടരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
രാൾഫ് രാഗ്നിക്ക് എലാങ്കയെ പറ്റി പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡും മാഞ്ചേസ്റ്റർ യുണൈറ്റഡും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരഞ്ഞിരുന്നു.
അത്‌ലറ്റികോക്ക് വേണ്ടി ജാവോ ഫെലിക്സ് ഗോൾ നേടിയപ്പോൾ യുണൈറ്റഡിന്റെ വല കുലുക്കിയിതു ആന്റണി എലാങ്കയാണ്.രണ്ടാം പാദ മത്സരം മാർച്ച് 16 യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിലാണ്.
ഇന്നലെ നടന്ന മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അജാക്സും ബെനഫിക്കയും ഇരു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.