ഇന്ത്യൻ യുവ പ്രതിരോധ താരമായ അൻവർ അലി ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാന് സൂപ്പർ ജെയ്ന്റ്സിൽ ലോൺ കാലാവധി കഴിഞ്ഞ് ഐ-ലീഗ് ക്ലബ്ബായ ഡൽഹി എഫ്സിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
അതിനാൽ നിലവിൽ താരത്തെ സ്വന്തമാക്കാനായി വമ്പന്മാരുടെ പോരാണ് ട്രാൻസ്ഫർ വിൻഡോയിൽ അരങ്ങേറുന്നത്. IFT ന്യൂസ് മീഡിയുടെ റിപ്പോർട്ട് പ്രകാരം നിലവിൽ മുംബൈ സിറ്റി എഫ്സിയാണ് താരത്തിനായി ഏറ്റവും മുൻപന്തിയിലുള്ളത്.
അൻവർ അലിക്ക് അഞ്ച് വർഷത്തെ കരാർ നൽകാനും ഡെൽഹി എഫ്‌സിക്ക് റെക്കോർഡ് ട്രാൻസ്ഫർ ഫീ നൽകാനും മുംബൈ മാനേജ്‍മെന്റ് തയ്യാറാണ്. പക്ഷെ മോഹൻ ബഗാൻ താരത്തെ വിട്ട് നൽകുമെന്ന് പ്രതിക്ഷിക്കുന്നില്ല.
അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ മോഹൻ ബഗാൻ താരത്തിനായി വമ്പൻ ഓഫറുമായി രംഗത്ത് വരാൻ സാധ്യതയുണ്ട്. അതോടൊപ്പം മറ്റ് ചില ക്ലബ്ബുകളും. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.