നിലവിൽ 3 ടീമുകളുടെ ഭാഗമാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ സഞ്ജു ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ കൂടി താരമാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസുമാണ് സഞ്ജുവിന്റെ ടീം. എന്നാൽ ഈ 3 ടീമുകൾക്കും പുറമെ സഞ്ജു മറ്റൊരു ടീമിന് വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ്.
ALSO READ: ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…
ഐപിഎല്ലിന്റെ ചുവട് പിടിച്ച് വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ അവരുടെ താരങ്ങൾക്കായി ടി20 ലീഗുകൾ ആരംഭിച്ചിരുന്നു. തമിഴ്നാട് പ്രീമിയർ ലീഗ്, കർണാടക പ്രീമിയർ ലീഗ്, തുടങ്ങീ മഹാരാഷ്ട്ര, ആന്ധ്രാ തുടങ്ങീ ഒട്ടനേകം സംസ്ഥാനങ്ങളിൽ ഐപിഎൽ മോഡലിൽ ക്രിക്കറ്റ് ലീഗുകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലും ഒരു പ്രീമിയർ ലീഗ് വരാൻ പോകുകയാണ്.
ALSO READ: ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം
രണ്ട് ദിവസങ്ങൾക്ക് മുമ്പ് കേരള ക്രിക്കറ്റ് അസോസിയേഷൻ കേരളാ ലീഗിനെ പറ്റിയുള്ള പ്രഖ്യാപനം നടത്തിയിരുന്നു. ആറ് ഫ്രാഞ്ചൈസികളാണ് ഈ വർഷം ആരംഭിക്കാനിരിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഫ്രാഞ്ചൈസി ടി20 ലീഗിൽ പങ്കെടുക്കുക. സഞ്ജു സാംസൺ, വിഷ്ണു വിനോദ് എന്നിവർ ഈ ഫ്രാഞ്ചസികൾക്ക് വേണ്ടി കളിക്കും.
ALSO READ: രക്ഷകൻ ഈസ് ബാക്ക്; നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം ഇന്ത്യൻ ടീമിലേക്ക്
സെപ്റ്റംബറിൽ ആരംഭിക്കുന്ന ലീഗിന് തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബാണ് വേദിയാവുക. വൈകിട്ട് മൂന്ന് മണിക്കും, ഏഴ് മണിക്കുമാകും മത്സരങ്ങൾ നടക്കുക. ആറ് ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം രണ്ട് തവണ വീതം നേർക്കുനേർ മത്സരിക്കും. തുടർന്ന് സെമിഫൈനലും, ഫൈനലും നടക്കുന്ന രീതിയിലാകും ഫിക്സ്ചർ.
ALSO READ: അവൻ മികച്ച പ്രതിഭ; പരിശീലകനാകും മുമ്പേ യുവതാരത്തെ വാഴ്ത്തി ഗംഭീർ
ഇന്ത്യൻ താരങ്ങളൊക്കെ സംസ്ഥാന ലീഗുകളിൽ കളിക്കുന്നതിനാൽ സഞ്ജു കേരളത്തിലെ ലീഗിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയം വേണ്ട. ബിസിസിഐയുടെ നിയമ തടസവും ഇതിനില്ല. അതിനാൽ രാജസ്ഥാനെ കൂടാതെ സഞ്ജു മറ്റൊരു ഫ്രാഞ്ചസിക്ക് വേണ്ടി കളിക്കുന്നത് ആരാധകർക്ക് ഈ വർഷം തന്നെ കാണാം.