in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അവസരമില്ല; സഹലിനും ഗില്ലിനും പുറമെ മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തേക്ക്

പ്രീതം സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുമ്പോൾ നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻസിൽ കളിക്കുന്ന ഹോർമി സൈഡ് ബെഞ്ചിലേക്ക് പോകും. അല്ലെങ്കിൽ സെൻട്രൽ ഡിഫൻസ് പൊസിഷനിൽ ഹോർമിയും പ്രീതവും തമ്മിൽ കടുത്ത മത്സരമുണ്ടാവും.

കേരളാ ബ്ലാസ്റ്റേഴ്‌സ് സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാന് കൈമാറുമ്പോൾ ട്രാൻസ്ഫർ തുകയ്‌ക്കൊപ്പം സ്വാപ്പ് ഡയലിൽ ലഭിച്ച താരമാണ് പ്രീതം കോട്ടൽ. ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുന്ന താരം ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ പ്രതിരോധ താരമെന്ന കാര്യത്തിൽ സംശയമില്ല.

3 വർഷത്തെ കരാറിൽ പ്രീതം ബ്ലാസ്റ്റേഴ്സിലെത്തുമ്പോൾ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ കളിക്കുക സെൻട്രൽ ഡിഫൻഡർ റോളിലായയിരിക്കും. സെന്റർ ഡിഫൻഡർ റോൾ കൂടാതെ റൈറ്റ് ബാക്കയും കളിക്കുന്ന താരമാണ് പ്രീതം. എന്നാൽ അദ്ദേഹം സമീപ കാലത്തായി ഏറ്റവും കൂടുതൽ കളിച്ച സെൻട്രൽ ഡിഫൻസിലാണ് എന്നതിനാൽ ബ്ലാസ്റ്റേഴ്സിലും അദ്ദേഹം ആ പൊസിഷനിലായിരിക്കും കളിക്കുക.

റൈറ്റ് ബാക്ക് പൊസിഷനിൽ സന്ദീപ് സിങ്ങും പ്രഭീർ ദാസും ഉള്ളതിനാൽ പ്രീതം കളിക്കുക സിബി റോളിലായിരിക്കും എന്നത് ഉറപ്പാണ്. പ്രീതം സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുമ്പോൾ നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻസിൽ കളിക്കുന്ന ഹോർമി സൈഡ് ബെഞ്ചിലേക്ക് പോകും. അല്ലെങ്കിൽ സെൻട്രൽ ഡിഫൻസ് പൊസിഷനിൽ ഹോർമിയും പ്രീതവും തമ്മിൽ കടുത്ത മത്സരമുണ്ടാവും.

ഹോർമിയോ പ്രീതമോ ആര് സൈഡ് ബെഞ്ചിലേക്ക് പോയാലും പ്രീതത്തിന്റെ വരവോടു കൂടി ബ്ലാസ്റ്റേഴ്സിൽ അവസരം കുറയാൻ പോകുന്ന താരമാണ് മലയാളി ഡിഫൻഡർ ബിജോയ് വർഗീസ്. ഹോർമി ടീമിലുള്ളപ്പോൾ തന്നെ അവസരം ലഭിക്കാത്ത ബിജോയ്‌ക്ക് പ്രീതം കൂടി വന്നാൽ അവസരം കിട്ടാൻ നന്നായി കഷ്ടപ്പെടേണ്ടി വരും.

അതിനാൽ ബിജോയ് വർഗീസിനെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനോ ലോണിൽ അയക്കാനോയുള്ള സാധ്യതകളുണ്ട്. ബ്ലാസ്റ്റേഴ്‌സ് വലിയ ഭാവി കാണുന്ന താരമായതിനാൽ താരത്തെ ലോൺ വ്യവസ്ഥയിൽ അയക്കാനാണ് കൂടുതൽ സാധ്യത.

ആ പൊസിഷനിൽ കളിക്കാൻ ഒരൊറ്റ താരം പോലുമില്ല; ബ്ലാസ്റ്റേഴ്‌സ് കാണിക്കുന്നത് ആന മണ്ടത്തരം

വീണ്ടും പണി കിട്ടി!! ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ള ഫോറിൻ സൈനിങ് ഐഎസ്എൽ ക്ലബ്ബ് കൊണ്ടുപോയി..