in

അപ്പൂയിയ ജാപ്പനീസ് ക്ലബ്ബിലേക്ക്, മുംബൈ സിറ്റി സൈനിങ് ഉറപ്പിച്ച താരം ആയിരുന്നു

Apuia against KBFC [ISL]

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം ആരാണെന്ന ചോദ്യത്തിന് ലാലിങ്മാവിയ (അപ്പുയിയ) എന്ന നോർത്തീസ്റ്റ് യുണൈറ്റഡ് താരത്തിന്റെ പേരല്ലാതെ മറ്റൊരാളുടെയും പേര് പറയുവാൻ ആർക്കും കഴിയുകയില്ല എന്നത് നൂറ് ശതമാനം ഉറപ്പാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായ ഇദ്ദേഹം, പ്രായത്തിലെ പകർച്ചകൾ ഒന്നുമില്ലാതെ നോർത്തീസ്റ്റ് യുണൈറ്റഡ് എഫ് സി എന്ന ടീമിലെ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ മുന്നിൽ നിന്ന് നയിച്ചു വിജയത്തിലേക്ക് നയിച്ച ഒരു പ്രതിഭാധനനായ നായകനും നേതാവും ഒക്കെയാണ്.

Apuia [ISL]

ആദ്യ സീസണിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിനെ തങ്ങളുടെ ടീമിൽ എത്തിക്കാൻ മുംബൈ സിറ്റിയും എടികെ മോഹൻബഗാനും കേരള ബ്ലാസ്റ്റേഴ്സും ഉൾപ്പെടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒട്ടുമിക്ക ക്ലബുകളും ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവർക്കാർക്കും താരത്തിനെ കൈമാറുവാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തയ്യാറായിരുന്നില്ല.

സിറ്റി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള വിശാലമായ വിദേശ ഫണ്ടിംഗ് ഉള്ള മുംബൈ സിറ്റി എഫ്സി കോടികൾ വാരിയെറിഞ്ഞ് താരത്തിനെ സ്വന്തം ടീമിലേക്ക് എത്തിക്കുന്നതിന് തൊട്ടടുത്ത് വരെ എത്തിയതാണ്. എന്നാൽ പിന്നീട് ആ വാർത്തകൾ അപ്രസക്തമായി. ഈ പ്രതിഭാധനനായ ഡിഫൻസീവ് മിഡ്ഫീൽഡർക്ക് വിദേശ ഓഫർ വന്നത് മൂലമാണ് മുംബൈ സിറ്റിക്ക് ഈ നീക്കത്തിൽ നിന്നും പിന്മാറേണ്ടി വന്നത് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.

ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് ജപ്പാനിലെ ടോപ്പ് ഡിവിഷൻ ഫുട്‌ബോൾ ലീഗായ ജെ1ൽ കളിക്കുന്ന എഫ് സി ടോക്കിയോ എന്ന ജാപ്പനീസ് ക്ലബ്ബാണ് താരത്തിന് മേൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. താരത്തെ അവരുടെ ടീമിൽ എത്തിക്കാനുള്ള പ്രാരംഭ ചർച്ചകൾ നീക്കങ്ങളും അവർ ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

വളരെ ചെറിയ ഈ പ്രായത്തിനുള്ളിൽ തന്നെ തൻറെ പ്രതിഭ ഇന്ത്യൻ സൂപ്പർ ലീഗിന് കാണിച്ചുകൊടുത്ത ഈ താരത്തിന് ജാപ്പനീസ് ലീഗിൽ കളിക്കാൻ കഴിഞ്ഞാൽ വളരെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഉറപ്പാണ്. മറ്റു യൂറോപ്യൻ ക്ലബ്ബുകളിലെപ്പോലെ ഉയരക്കുറവ് അവിടെ ഒരു പ്രശ്നമാകില്ല എന്ന സാധ്യത കൂടി പരിഗണിക്കുമ്പോൾ ജാപ്പനീസ് ലീഗ് കളിച്ചു തെളിഞ്ഞാൽ ഒരു ലോകോത്തരമായി ആയിരിക്കും യുവതാരം പിന്നീട് ഇന്ത്യൻ മണ്ണിലേക്ക് മടങ്ങിയെത്തുക.

യുവതാരത്തിന്റെ കരിയറിൽ ആശങ്കയോടെ ഫുട്ബോൾ ലോകം

പൊരുതി നേടിയ ഈ മെഡൽ നേട്ടം ഒരു പാഠമാണ് പലതിനും