കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സി പിഎസ്ജി ക്ലബ് വിടുന്നതായിയുള്ള റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങീയിട്. താരത്തിന്റെ ഇനി പിഎസ്ജിയിലെ ഭാവിയെ തുടർന്നുള്ള നിർണായകരമായ മീറ്റിംഗ് ഇന്ന് നടന്നിയിരുന്നു.
മെസ്സിയുടെ അച്ഛനും മറ്റ് കുറച്ച് പ്രതിനിധികളും പിഎസ്ജിയുടെ അധികൃതരും ചേർന്നായിരുന്നു മീറ്റിംഗ് നടന്നത്. കിട്ടുന്ന റിപ്പോർട്ടുക്കൾ പ്രകാരം ഈ ചർച്ച തികഞ്ഞ പരാജയമായിരിക്കുകയാണ്.
ഇതിനുള്ള കാരണമെന്താണ് എന്നതിൽ നിലവിൽ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ മെസ്സി മറ്റ് ക്ലബ്ബിലേക്ക് കൂടുമാറുന്നുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്ക് തിരികെ വരാനും അല്ലെങ്കിൽ മേജർ സോക്കർ ലീഗിലെ ഇന്റർ മിയാമിയിലേക്കും ചേക്കേറാനാണ് മെസ്സിക്ക് കൂടുതൽ താല്പര്യം.
എന്തിരുന്നാലും മെസ്സികി ഇനി പിഎസ്ജിയിൽ തുടരാൻ താല്പര്യമില്ല എന്നാണ് നിലവിലെ റിപ്പോർട്ട്. എന്നാലും ഇനിയും ചർച്ചകൾ നടത്താനും അതോടൊപ്പം പൈസ എറിഞ്ഞ് മെസ്സിയെ കരാർ പുതുക്കാനുമുള്ള തുടർന്ന് ഒട്ടനവധി നീക്കങ്ങൾ പിഎസ്ജി നടത്തുമെന്നതിൽ തീർച്ചയാണ്.