in , ,

ഖത്തർ വേൾഡ് കപ്പ് ആര് നേടും? ഡയസ് പറഞ്ഞത്..

ഈ വർഷം നടക്കുന്ന ഖത്തർ ഫിഫ ലോകകപ്പിൽ ആര് കപ്പ്‌ നേടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തുറന്നുപറഞ്ഞ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ മുംബൈ സിറ്റി താരവുമായ ജോർഹെ പെരേര ഡയസ്.

ഈ വർഷം നടക്കുന്ന ഖത്തർ ഫിഫ ലോകകപ്പിൽ ആര് കപ്പ്‌ നേടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തുറന്നുപറഞ്ഞ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ മുംബൈ സിറ്റി താരവുമായ ജോർഹെ പെരേര ഡയസ്.

അർജന്റീന സ്വദേശിയായ ഡയസ് മറ്റേതൊരു അർജന്റീനക്കാരനെയും പോലെ ലയണൽ മെസ്സിയും അർജന്റീനയും ഖത്തറിൽ ഫിഫ ലോകകപ്പ് ഉയർത്തണമെന്നാണ് പറഞ്ഞത്.

കൂടാതെ അർജന്റീനയുടെ ലോകകപ്പ്‌ സാധ്യതകളെ കുറിച്ച് ജോർഹെ പെരേര ഡയസ് സംസാരിക്കുന്നുണ്ട്.

ഈയിടെ നടന്ന ഒരു ഇന്റർവ്യുവിൽ ഡയസ് പറയുന്ന വാക്കുകൾ ഇങ്ങനെയാണ്:

“എല്ലാ ഫിഫ ലോകകപ്പിലും അർജന്റീന ചാമ്പ്യന്മാരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്, അത് അർജന്റീന രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയാണ്.”

“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ നമ്മുടെ ടീമിൽ ഉൾപ്പെടുത്തി ജയിക്കാൻ കഴിയുന്നില്ലെന്നത് ചിലപ്പോൾ എന്നെ അമ്പരപ്പിക്കാറുണ്ട്.”

“എന്നാൽ ഇത്തവണ, കഴിഞ്ഞ കുറച്ച് ലോകകപ്പുകളിലേതുപോലെ വളരെ നല്ല വ്യക്തികളെ അപേക്ഷിച്ച് അർജന്റീനയ്ക്ക് മികച്ച ഒരു ‘ടീം’ ഉണ്ടെന്ന് ഞാൻ കരുതുന്നു.”

“ഇപ്പോൾ അർജന്റീനയുടെ കളി കാണുമ്പോൾ ടീം ഒരു യൂണിറ്റായി ഒരു ദിശയിൽ പ്രവർത്തിക്കുന്നത് കാണാം. ഈ ടീമിൽ അധികം ‘സൂപ്പർ താരങ്ങൾ’ എന്ന് പറയാൻ ഒരുപാട് പേരില്ല.”

“ഒരുപക്ഷേ, അർജന്റീന ലോകകപ്പ് നേടുകയും മെസ്സി ട്രോഫി ഉയർത്തുകയും ചെയ്യുന്ന ആ സമയമായിരിക്കുമോ ഇത്? ആർക്കറിയാം?!” – ഡയസ് പറഞ്ഞു.

2022 ഖത്തർ വേൾഡ് കപ്പിനെ ഏറെ പ്രതീക്ഷകളുമായാണ് ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.

തങ്ങളുടെ ഇഷ്ട ടീമുകൾ കപ്പ് നേടണമെന്ന പ്രാർത്ഥനയിൽ മുഴുകുന്ന നിരവധി ആളുകളെ നമ്മുക്കിടയിൽ തന്നെ നമുക്ക് കാണാൻ കഴിയും. എന്തായാലും ഖത്തറിന്റെ മണ്ണിലെ ലോകകപ്പിനായി കാത്തിരിക്കുന്നു…

വെൽസാവോയുമായി പ്രീസീസൺ മത്സരം നാളെ?

ഖത്തർ വേൾഡ് കപ്പ് ആര് നേടും? ഡയസ് പറഞ്ഞത്..