in , ,

LOVELOVE

ക്രൊയേഷ്യൻ തന്ത്രങ്ങൾക്ക് മറുതന്ത്രം; മിശിഹായുടെ ചിറകിലേറി അർജന്റീന ഫൈനലിലേക്ക്

ഖത്തർ ലോകക്കപ്പിൽ ക്രൊയേഷ്യയെ പഞ്ഞിക്കിട്ട് അർജന്റീന ഫൈനലിൽ. ഇന്ന് നടന്ന പോരാട്ടത്തിൽ 3-0 എന്ന സ്കോർലൈനിലായിരുന്നു അർജന്റീനയുടെ വിജയം. അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസ്സി ഒരു ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ് ഇരട്ടഗോളുകൾ നേടി.

ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിയെത്തിയ ക്രൊയേഷ്യ അർജന്റീനയ്ക്ക് വെല്ലുവിളി ഉയർത്തുമെന്ന് തോന്നിച്ചെങ്കിലും ക്രൊയേഷ്യയൻ തന്ത്രത്തെ ഭസ്മമാക്കാനുള്ള വിദ്യകൾ അർജന്റീന പരിശീലകൻ സ്‌കലോണിയുടെ പക്കലുണ്ടായിരുന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരം പിന്നീട് ചൂട്പിടിച്ച് വരികയയായിരുന്നു. മത്സരത്തിന്റെ 34 ആം മിനുട്ടിൽ നായകൻ ലയണൽ മെസ്സിയാണ് അർജന്റീനയെ മുന്നിലെത്തിച്ചത്.

മെസ്സിയുടെ ഗോളിന് പിന്നാലെ 39 ആം മിനുട്ടിൽ ജൂലിയൻ അൽവാരസ്‌ അർജന്റീനയ്ക്ക് വേണ്ടി രണ്ടാമതും വലകുലുക്കി. ആദ്യപകുതി ഇതോടെ 2-0 പിരിഞ്ഞു.

രണ്ടാം പകുതിയിൽ ക്രൊയേഷ്യ ആക്രമിച്ചു നോക്കിയെങ്കിലും അവർക്ക് വല കുലുക്കാനായില്ല. 69 ആം മിനുട്ടിൽ ജൂലിയൻ അൽവാരസിന്റ രണ്ടാം ഗോളും പിറന്നത്തോടെ മത്സരം 3-0 എന്ന നിലയിൽ അർജന്റീനയ്ക്ക് അനുകൂലമായി.

നെയ്മറിനെ അഭിനന്ദിച്ച് ഫുട്‍ബോൾ ഇതിഹാസം പെലെ

മൊറോക്കോയെ ചരിത്രനേട്ടത്തിൽ എത്തിച്ച പരീശിലകൻ