in , , ,

LOVELOVE

ഡിബാലയ്ക്ക് പിന്നാലെ മറ്റൊരു വെറ്ററനെ കൂടി തിരിച്ച് വിളിച്ച് സ്കലോണി

പരിക്ക് കാരണം മെസ്സിയ്ക്ക് വിശ്രമം അനുവദിച്ചു കൊണ്ടുള്ള 28 അംഗ സ്‌ക്വാഡിനെയാണ് സ്കലോണി പ്രഖ്യാപിച്ചത്. പിന്നാലെ സ്‌ക്വാഡിലേക്ക് പൗലോ ഡിബാലയെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു മാറ്റം കൂടി സ്കലോണി നടത്തിയിരിക്കുകയാണ്.

ഈ മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനൻ സ്‌ക്വാഡിനെ പരിശീലകൻ ലയണൽ സ്കലോണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്ക് കാരണം മെസ്സിയ്ക്ക് വിശ്രമം അനുവദിച്ചു കൊണ്ടുള്ള 28 അംഗ സ്‌ക്വാഡിനെയാണ് സ്കലോണി പ്രഖ്യാപിച്ചത്. പിന്നാലെ സ്‌ക്വാഡിലേക്ക് പൗലോ ഡിബാലയെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു മാറ്റം കൂടി സ്കലോണി നടത്തിയിരിക്കുകയാണ്.

നേരത്തെ സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്ന പ്രതിരോധതാരങ്ങളായിരിക്കുന്നു ലിയനാർഡോ ബലേർഡി, നിക്കോളാസ് തഗ്ലിഫിക്കോ എന്നിവർ പരിക്ക് കാരണം പുറത്തായിരുന്നു. ഇവരിൽ തഗ്ലിഫിക്കോയ്ക്ക് പകരക്കാരനായാണ് പുതിയ മാറ്റം സ്കലോണി വരുത്തിയിരിക്കുന്നത്.

ക്ലബ് ഫുട്ബാളിൽ കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ് സെവിയ്യയ്ക്ക് വേണ്ടി കളിക്കുകയും ഈ സീസണിൽ അർജന്റീന ക്ലബ് റിവർപ്ളേറ്റിലേക്ക് കൂടുമാറുകയും ചെയ്ത മാർക്കോസ് അക്യൂനയെയാണ് സ്കലോണി തഗ്ലിഫിക്കോയ്ക്ക് പകരക്കാരനായി പ്രഖ്യാപിച്ചത്.

അർജന്റീയ്‌ക്കൊപ്പം 2022 ലോകകപ്പ്, രണ്ട് കോപ്പ- അമെരിക്ക കിരീടങ്ങൾ, ഫൈനലിസ്മ എന്നിവ നേടിയ താരമാണ് അക്യൂന.

അതേ സമയം, സെപ്റ്റംബർ ആറിന് പുലർച്ചെ 5;30 ന് ചിലിക്കെതിരെയും, സെപ്റ്റംബർ 11 ന് രാത്രി രണ്ട് മണിക്ക് കൊളംബിയയ്ക്കെതിരെയുമാണ് അർജന്റീയുടെ മത്സരങ്ങൾ.

ഐഎസ്എല്ലിലെ ശക്തമായ ടീം ബ്ലാസ്റ്റേഴ്സ് മാത്രം;ആരാധകർക്ക് ടീം ഉടമയുടെ ഉറപ്പ്

സ്വാപ് ഡീൽ എന്തായി? ഇതാ പുതിയ അപ്‌ഡേറ്റ്