in

പിന്നിൽ നിന്നും കുതിച്ചു കയറി അർജന്റീനക്ക് മൂക്കുകയറിട്ടു കൊളംബിയൻ പോരാളികൾ

Argentina Colombia 2-2

ഇന്നത്തെ കളിയിൽ അർജന്റീന ആരാധകരെ ഏറെ നിരാശരക്കുന്ന ഒരു പ്രകടനം ആയിരുന്നു അർജന്റീന ടീമിൽ നിന്നും ഉണ്ടായത്. ഏറെ പ്രതീക്ഷകൾ നൽകിയ ശേഷം അവയെല്ലാം ഒരു ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴുകയായിരുന്നു. പ്രതീക്ഷകളുടെ ഏഴാം ആകാശത്ത് നിന്നും നിരാശയുടെ ഏഴാം ഗർത്തത്തിലേക്ക് വെറും 90 മിനിറ്റിന്റെ ദൈർഘ്യത്തിൽ അർജന്റീന ടീം അവരുടെ ആരാധകരെ തള്ളി വിട്ടു.

https://twitter.com/CulersF/status/1402438065755414531

പടിക്കൽ കൊണ്ടുപോയി കലം ഉടക്കുന്ന സ്വഭാവം അർജന്റീന മാറ്റിയിട്ടില്ല എന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും.
ആദ്യ എട്ടു മിനുട്ടിൽ രണ്ടുഗോളിന്റെ ലീഡ് ഉണ്ടായിട്ടും കളിയവസാനിക്കുമ്പോൾ അർഹിച്ച ജയം നഷ്ടപ്പെടുത്തി അർജന്റീന സമനില വഴങ്ങി എന്നു പറയുമ്പോൾ തന്നെ നമുക്ക് കാര്യങ്ങൾ ഊഹിക്കാൻ കഴിയും. കിട്ടിയ ലീഡിൽ കടിച്ചു തൂങ്ങിക്കിടക്കുവാനുള്ള ശ്രമം ആണ് അർജന്റീനക്ക് വിനയായത്.

ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും, ഗോൾ കീപ്പർ മാർട്ടിനസ്, റൊമേറോ എന്നിവരുടെ പരിക്കേറ്റ ശേഷമുള്ള മടക്കം അർജന്റീനക്ക് കനത്ത തിരിച്ചടിയായിരുന്നു അതിന് അവർ നൽകേണ്ടിവന്നത് കനത്ത വിലയാണ്.

കൊളംബിയക്ക് എതിരെ അർജന്റീന മികച്ച രീതിയിലുള്ള പ്രകടനം ആണ് ആദ്യ പകുതിയിൽ നടത്തിയത് എന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട് എങ്കിലും സ്‌കലോണി അവരുടെ ചില ചോദ്യങ്ങൾക്ക് കൂടി മറുപടി പറയേണ്ടി വരും. ടീമിന്റെ കളിയിലെ മാറ്റം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നല്ല യുവ താരങ്ങൾ പുറത്തിരിക്കെ ഒട്ടമെന്റിയൊക്കെ ഇപ്പോഴും ഡിഫൻസിൽ സാന്നിധ്യം അർഹിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടേക്കാം.

ഇന്നത്തെ മത്സരംലത്തിൽ അക്ഷരാർത്ഥത്തിൽ റൊമേറോ ആയിരുന്നു അർജന്റീനയുടെ ഹീറോ. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചു സമനില നേടിയതിനാൽ കൊളംബിയക്ക് ഇത് വിജയതുല്യമായ ഒരു നേട്ടമാണ്.

ഇൻജ്ജ്വറി ടൈമിൽ നേടിയ സമനില വിജയത്തോളം പോന്നത് ആകുമല്ലോ.
വാശിയേറിയ മത്സരത്തിൽ ആദ്യ പത്ത് മിനുട്ടിൽ തന്നെ രണ്ട് ഗോൾ ലീഡ് നേടിയ അർജന്റീനയെ ഫിസിക്കൽ ഗെയിമിലൂടെയാണ് കൊളംബിയ സമനിലയിൽ തളച്ചത്

യൂനസും യൂസഫും – പാകിസ്ഥാൻ്റെ പകരക്കാരില്ലാത്ത അമരക്കാർ

അടിച്ചും അടിപ്പിച്ചും സുൽത്താൻ കളം നിറഞ്ഞപ്പോൾ ബ്രസീൽ പൊളിച്ചടുക്കി…