in

LOVELOVE

തരംഗമായി അർജന്റീനയിൽ നിന്ന് വന്ന കേരള ഫുട്ബോൾ ആരാധകൻ..

ഫുട്ബോൾ എന്നും അതിർ വരമ്പുകൾക്ക് അപ്പുറം ഒള്ള ഒരു കളിയാണ്. ഒരു രാജ്യത്തിലെ യുദ്ധം പോലും അവസാനിപ്പിക്കാൻ ഫുട്ബോളിനെ കൊണ്ട് സാധിക്കും.ഇപ്പോൾ അർജന്റീനയിൽ നിന്ന് കേരളത്തിന്റെ സന്തോഷ്‌ ട്രോഫി മത്സരങ്ങൾ കാണാൻ വന്ന ഒരു അർജന്റീന ആരാധകൻ തരംഗമായിരിക്കുകയാണ്.

ഫെർണാണ്ടോ എന്നാണ് അദ്ദേഹത്തിന്റെ പേര്.അർജന്റീനയിൽ നിന്നാണ് താരം മഞ്ചേരിയിലെത്തിയത്. അതും കേരളത്തിന്റെ സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ വേണ്ടി മാത്രം .അർജന്റീനയിലെ ബ്രൂണോ അയർസിൽ നിന്നാണ് അദ്ദേഹമെത്തുന്നത്.

തനിക്ക് ഫുട്ബോൾ ഏറെ ഇഷ്ടമാണ്. തനിക്ക് കേരളത്തെ അതിലേറെ ഇഷ്ടമാണ്.കേരള ഫൈനൽ വിജയിച്ചു സന്തോഷ്‌ ട്രോഫി നേടുമെന്നും അദ്ദേഹം പറയുന്നു. എന്തായാലും ഫെർണാണ്ടോയുടെ ആഗ്രഹം പോലെ കേരള ഫൈനലിലേക്ക് കുതിചിരിക്കുകയാണ്.

ഇന്നലെ മഞ്ചേരിയിൽ വെച്ച് നടന്ന സെമി ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ കർണാടകയായിരുന്നു. ആദ്യം മുന്നിലെത്തിയത് കർണാടകയായിരുന്നു. പിന്നീട് സൂപ്പർ സബ്ബായി എത്തിയ ജെസ്സിന്റെ അഞ്ചു ഗോൾ മികവിൽ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് കർണാടകയെ മറികടന്നു കേരളം ഫൈനലിലേക്ക് കുതിച്ചു.ഇന്ന് നടക്കുന്ന മണിപ്പൂർ വെസ്റ്റ് ബംഗാൾ സെമി ഫൈനലിലെ വിജയികൾ മെയ് 2 ന്ന് കേരളത്തെ ഫൈനലിൽ നേരിടും.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റൻ ആര്??. വ്യക്തമായ ഉത്തരവുമായി രാൾഫ് രാഗ്നിക്ക്..

അഞ്ചു ഗോളുമായി ജെസിൻ – ഏഴു ഗോളുമായി കേരളം രാജകീയമായി ഫൈനലിലേക്ക്