in

LOVELOVE

ലോകകപ്പ് യോഗ്യത റൗണ്ടിനുള്ള ടീമിൽ തിരിച്ചെത്തി മെസ്സി…

29 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി അർജന്റീന മുന്നേറുകയാണ്.മാർച്ച്‌ 26 ന്ന് വെനസ്വേലയും 30 ന്ന് ഇക്വഡോറിനെയുമാണ് അർജന്റീന നേരിടുക.നേരത്തെ തന്നെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. നിലവിൽ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് പുറകിൽ 35 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്താണ്.

വെനസ്വേലയ്ക്ക് ഇക്വഡോറിനും എതിരെ നടക്കാനിരിക്കുന്ന ലോക കപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീനയുടെ 44 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു പരിശീലകൻ ലയണൽ സ്കലോണി.

കോവിഡ് ബാധിതനായതിനെത്തുടർന്ന് കഴിഞ്ഞമാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാതിരുന്ന സൂപ്പർ താരം ലയണൽ മെസ്സി സാധ്യത ടീമിൽ ഇടം പിടിച്ചു. എമിലിയാനോ മാർട്ടിനെസ്, നിക്കോളസ് ഒറ്റമെന്റി, ഡി പോൾ, ഡി മരിയ, ഡിബാല തുടങ്ങി പ്രമുഖരും സാധ്യത ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇന്റർ മിലാന്റെ താരങ്ങളായ ഫ്രാങ്കോ കർബോനിയും വാലെന്റീന കർബോനിയുമാണ് ടീമിൽ ഇടം നേടിയ പുതുമുഖ താരങ്ങൾ. ഇരുതാരങ്ങളും സഹോദരങ്ങൾ കൂടിയാണ്.

29 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി അർജന്റീന മുന്നേറുകയാണ്.മാർച്ച്‌ 26 ന്ന് വെനസ്വേലയും 30 ന്ന് ഇക്വഡോറിനെയുമാണ് അർജന്റീന നേരിടുക.നേരത്തെ തന്നെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.

നിലവിൽ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് പുറകിൽ 35 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്താണ്.

കണ്ണീർ തുള്ളികളുമായി റിക്കി പോണ്ടിങ്..

ചെഞ്ചോയെ ഉപയോഗിക്കാത്തത്തിൽ ഇവാന്റെ ക്ഷമാപണം.