in

LOVELOVE OMGOMG CryCry LOLLOL AngryAngry

അർജന്റീന സൂപ്പർ താരം പ്രീമിയർ ലീഗിലേക്ക്..

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ ജുവന്റസിന്റെ അർജന്റീനിയൻ സൂപ്പർ താരം പൗളോ ഡിബാല ലിവർപൂളിലേക്കെന്ന് റിപ്പോർട്ടുകൾ.സൂപ്പർ താരത്തിന് വേണ്ടി മറ്റ് പ്രമുഖ ക്ലബ്ബുകളും രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

പ്രമുഖ മാധ്യമമായ ട്രാൻഫർ മാർക്കറ്റാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്.നിലവിൽ ആറു മാസത്തേക്കുകൂടി ജുവന്റുസിൽ ഡിബാലക്ക് കരാറുണ്ട്.ജുവന്റുസുമായി കോൺട്രാക്ട് പുതുക്കാൻ ഇതു വരെ അദ്ദേഹം തയ്യാറായിട്ടില്ല. നേരത്തെ ഇന്റർ മിലാൻ അദ്ദേഹത്തിനായി രംഗത്ത് എത്തിയിരുന്നു എന്ന് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്തിരുന്നു.നിലവിൽ 50 മില്യൺ യൂറോയാണ് ഈ ഇരുപതിയെട്ടു കാരന്റെ മാർക്കറ്റ് വാല്യൂ.മാഞ്ചേസ്റ്റർ സിറ്റിയും താരത്തിൽ താൽപര്യവാനാണെന്ന് പ്രമുഖ മാധ്യമമായ ഈ എസ് പി എൻ റിപ്പോർട്ട്‌ ചെയ്യുന്നു.

2015 ൽ ജുവന്റസിൽ എത്തിയ അദ്ദേഹം ഓൾഡ് ലേഡിക്ക് വേണ്ടി 277 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളും 46 അസ്സിസ്റ്റും നേടിയിട്ടുണ്ട്.

വിൻഡീസിനെതിരെയുള്ള ഏകദിന ട്വന്റി ട്വന്റി പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരം തിരിച്ചെത്തി…

ഹാലാണ്ടിന്റെ മികച്ച താരം മെസ്സിയല്ല, ആദ്യ മൂന്നിൽ ക്രിസ്ത്യനോയുമില്ല…