in ,

LOVELOVE LOLLOL

അർജൻറീന റൊസാരിയോയിൽ കളിക്കും, തൻറെ പഴയ ക്ലബ്ബിൻറെ മൈതാനത്ത് പന്ത് തട്ടുവാൻ മിശിഹായ്ക്ക് വീണ്ടും യോഗം…

തനിക്ക് തൻറെ കരിയർ അവസാനിപ്പിക്കാനുള്ള ആഗ്രഹം ന്യൂ വെൽ ഓൾഡ് ബോയ്സിന്റെ ഒപ്പം ആണെന്ന് പലതവണ പറഞ്ഞിട്ടുള്ള ലയണൽ മെസ്സിക്ക് അതിനുമുൻപ് ഒരിക്കൽക്കൂടി അർജൻറീനയുടെ കുപ്പായത്തിൽ തന്റെ പ്രിയപ്പെട്ട ഹോം മൈതാനത്ത് പന്ത് തട്ടുവാൻ കഴിയുന്നത് വളരെ വലിയ ഒരു ഭാഗ്യമായിരിക്കും.

ഇതാണ് കാലം നിനക്കായി കാത്തുവച്ച കാവ്യനീതി, അർജൻറീന ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച ഫുട്ബോൾ മിശിഹായ്ക്ക് വീണ്ടും തൻറെ സ്വന്തം മൈതാനത്ത് തൻറെ പഴയ ക്ലബ്ബിൻറെ ഹോം ഗ്രൗണ്ടിൽ പന്തു തട്ടാൻ ഉള്ള അവസരം ലഭിച്ചിരിക്കുന്നു. അതും അർജൻറീനയുടെ നീലയും വെള്ളയും കലർന്ന കുപ്പായമിട്ടുകൊണ്ട്.

നിലവിൽ ഖത്തർ ലോകകപ്പിൽ ഉള്ള യോഗ്യത ഉറപ്പിച്ചശേഷം അർജൻറീന രണ്ട് യോഗ്യതാ മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട് അതിലൊന്ന് ഹോം മത്സരമാണ് വെനസ്വേലയ്ക്ക് എതിരെ ഉള്ള മത്സരം മെസ്സിയുടെ ജന്മദേശമായ റൊസാരിയോയിൽ വച്ച് നടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

അർജൻറീനൻ മാധ്യമമായ ടി വൈ സി സ്പോർട്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് മാഴ്സലോ ബിയെൽസ സ്റ്റേഡിയത്തിൽ ആയിരിക്കും അർജൻറീനയുടെ ഹോം മത്സരം നടക്കുന്നത്. ഇത് മെസ്സിയുടെ പഴയ ക്ലബ്ബായ ന്യൂ വെൽ ഓൾഡ് ബോയ്സിന്റെ ഹോം ഗ്രൗണ്ട് ആണ്.

തനിക്ക് തൻറെ കരിയർ അവസാനിപ്പിക്കാനുള്ള ആഗ്രഹം ന്യൂ വെൽ ഓൾഡ് ബോയ്സിന്റെ ഒപ്പം ആണെന്ന് പലതവണ പറഞ്ഞിട്ടുള്ള ലയണൽ മെസ്സിക്ക് അതിനുമുൻപ് ഒരിക്കൽക്കൂടി അർജൻറീനയുടെ കുപ്പായത്തിൽ തന്റെ പ്രിയപ്പെട്ട ഹോം മൈതാനത്ത് പന്ത് തട്ടുവാൻ കഴിയുന്നത് വളരെ വലിയ ഒരു ഭാഗ്യമായിരിക്കും.

എംബപ്പേ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി, പക്ഷേ അത് മറികടക്കണമെങ്കിൽ താരത്തിന് ഇനിയും ഒരുപാട് മുന്നോട്ടു പോകണം…

ട്രാൻസ്ഫർ വിപണിയെ ഞെട്ടിക്കുന്ന വമ്പൻ ട്വിസ്റ്റ്: ഹാലണ്ടിനെ ബാഴ്‍സ പൊക്കി…