കോപ്പ അമേരിക്ക ഒരു രണ്ടാംകിട ടൂർണമെന്റ് ആണെന്നും യഥാർത്ഥ മത്സരം കാണാൻ യൂറോപ്പിലേക്ക് വരൂ എന്നും പറഞ്ഞു പുച്ഛിച്ചവർക്കുള്ള താക്കീതാണ് ആൽബി സെലസ്റ്റേകളുടെ ഈ വിജയം.
ആദ്യം മുതൽ ആക്രമിച്ചു കളിച്ച അർജെന്റിന ഈ വിജയം തീർത്തും അർഹിക്കുന്നു. മുന്നേറ്റത്തിൽ മെസ്സിയും ഡി മരിയയും Lautaro Martinez ഉം ചടുലത കാണിച്ചപ്പോൾ ഇറ്റലി ഡിഫൻസ് ഏറെക്കുറെ തകർന്നിരുന്നു. മെസ്സി ലെഫ്റ്റ് വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിലൂടെ കൊടുത്ത അസിസ്റ്റിൽ നിന്നും Lautaro ആദ്യ ഗോൾ കണ്ടെത്തുമ്പോഴേ അർജന്റീന ഉറപ്പിച്ചിരുന്നു ഈ കിരീടം തങ്ങളുടെ ആണെന്ന്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അർജന്റീനയുടെ മാലാഖ Angel di maria ഡോണര്മ്മയെ കബിളിപ്പിച്ചു രണ്ടാം ഗോളും നേടി കോപ്പ ചാംപ്യൻമാരുടെ ലീഡ് രണ്ടാക്കി ഉയർത്തി.
അവിടം കൊണ്ടും പക്ഷെ നിർത്തിയില്ല അർജെന്റിന. മികച്ച അറ്റാക്കിങ്ങുകൾ നടത്തി കൊണ്ടേ ഇരുന്നു രണ്ടാം പകുതിയിലും. ഡൊന്നരുമ്മയുടെ മികച്ച സേവുകളാണ് ഇറ്റലിയെ അധികം കേടുപാടുകൾ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോയത്. ഒടുവിൽ പകരക്കാരുടെ നിരയിൽ നിന്നും പൗളോ ഡിബാല മൂന്നാം ഗോളും കണ്ടെത്തി ഫൈനലൈസിമയിൽ അര്ജെന്റിനയൻ വിജയ പതാക പാറിക്കുക ആയിരുന്നു.
28 വർഷങ്ങൾക്കിപ്പുറം അർജന്റീനക്ക് ഒരു കിരീടം വെറുതെ കിട്ടിയതല്ലെന്നു വിമർശകർക്ക് ഇപ്പോഴെങ്കിലും മനസിലായിട്ടുണ്ടാകും. ബാക്കി അങ്ങ് ഖത്തറിൽ.