in

സന്താന ബ്ലാസ്റ്റേഴ്സിലേക്കില്ല പകരക്കാരൻ ബെൽജിയം ടോപ്പ് ഡിവിഷൻ ക്ലബ്ബിൽ നിന്നും

Aridane Santana [Sevens Footbal]

ഒരു ക്ഷമാപണത്തോടെ കൂടി മാത്രമേ ഈ ഒരു റിപ്പോർട്ട് ആരംഭിക്കുവാൻ കഴിയുകയുള്ളൂ. ഏതാനും മണിക്കൂറുകൾക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് സ്ട്രൈക്കർ ആയ അരിഡാനെ സന്താനയെ സൈൻ ചെയ്യുന്ന പോകുന്നു എന്ന വാർത്ത മറ്റു മുഖ്യധാര മാധ്യമങ്ങൾക്ക് ഒപ്പം ആവശം ക്ലബും പബ്ലിഷ് ചെയ്തിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സ് താരത്തിനായി നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെടുകയാണുണ്ടായത്. എന്നാണ് ഇപ്പോൾ ഞങ്ങൾക്ക് പങ്കുവയ്ക്കാനുള്ള വിവരം. താരത്തിനായി അദ്ദേഹം ആവശ്യപ്പെടുന്ന തുക നൽകുവാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല എന്ന കാരണവും തെറ്റാണ്.

താരം മറ്റൊരു ക്ലബ്ബുമായി ക്ലബ്ബുമായി ഇതിനോടകം സൈനിങ് പൂർത്തിയാക്കിയിട്ടുണ്ട്. സ്പെയിനിലെ ബേസ് ഡിവിഷൻ ക്ലബ്ബായ
യൂണിയൻ ഡിപൊർട്ടിവോ ലോഗോരോണയുമായാണ് താരം കരാർ ഒപ്പിട്ടത്.

Aridane Santana [Sevens Footbal]

സ്‌പാനിഷ്‌ സ്ട്രൈക്കറെ കിട്ടാത്തതിനാൽ നിരാശരായ ആരാധകർക്ക് സങ്കടം മറക്കാൻ പുതിയ സാധ്യതകൾ തേടുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബെൽജിയം ഫുട്ബോൾ ലീഗിലെ ഏറ്റവും ടോപ് ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബിൽ നിന്നും ഒരു താരത്തിനെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്.

സന്താനയെക്കാൾ മികച്ച ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവെക്കുന്നത് എന്നാണ് ഇപ്പോൾ കിട്ടുന്നവിവരങ്ങൾ. ബ്ലാസ്റ്റേഴ്സ്
ഇപ്പോൾ അത്ഭുതപ്പെട്ട ഒരു അവസ്ഥയിലാണ് കാരണം ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തതിനേക്കാൾ ചെറിയ ഒരു തുകക്കാണ് അദ്ദേഹം സ്‌പാനിഷ്‌ ക്ലബ്ബുമായി കരാർ ഒപ്പ് വച്ചത്.

സാമ്പത്തിക താല്പര്യങ്ങളെക്കാൾ ഉപരിയായി ഇന്ത്യയിൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്വന്തം മാതൃരാജ്യത്ത് കളിക്കുന്നത് ആയിരിക്കും 34 കാരനായ താരം താൽപര്യപ്പെടുന്നത്. അതിനാൽ ആയിരിക്കാം ബ്ലാസ്റ്റേഴ്സിന്റെഓഫർ നിഷേധിച്ചു സ്പെയിനിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിച്ചത് എന്നാണ് ഞങ്ങൾക്ക് ഇപ്പോൾ അനുമാനിക്കാൻ കഴിയുന്നത്

റിച്ചാർലിസൺ, അവൻ കാനറികളോട് കൂറ് കാണിക്കുയാണ്…

പൃഥ്വിഷായ്ക്ക് അമിത പ്രശംസയാണ് കിട്ടുന്നതെന്ന് പാക്കിസ്ഥാൻ താരം